
ന്യുഡല്‍ഹി: ജോലിക്ക് പകരം ഭൂമി അഴിമതി കേസില്‍: ബിഹാര്‍ ഉപമുഖ്യമന്ത്രിയും ആര്‍ജെഡി അധ്യക്ഷന്‍ ലാലു പ്രദാസ് യാദവിന്റെ മകനുമായി തേജസ്വി യാദവിനെ സിബിഐ ചോദ്യം ചെയ്യും. ശനിയാഴ്ച ഉച്ചകഴിഞ്ഞ് സിബിഐ ഓഫീസില്‍ ഹാജരാകണമെന്ന് കാണിച്ച് തേജസ്വിക്ക് സിബിഐ നോട്ടീസ് നല്കി. മാര്‍ച്ച് നാലിന് ഹാജരാകാന്‍ നിര്‍ദേശിച്ചിരുന്നുവെങ്കിലും തേജസ്വി എത്തിയിരുന്നില്ല. ഇതേതുടര്‍ന്നാണ് ഇന്നത്തേക്ക് നോട്ടീസ് നല്‍കിയത്.
ഇന്നലെ തേജസ്വിയുടെ ഡല്‍ഹിയിലെ വസതിയില്‍ സിബിഐ പരിശോധന നടത്തിയിരുന്നു. നേരത്തെ ലാലു പ്രസാദ് യാദവിനെയും ഭാര്യ റാബ്റി ദേവിയേയും രണ്ട് പെണ്മക്കളെയും ചില പാര്‍ട്ടി പ്രവര്‍ത്തകരെയും ബിഐ ചോദ്യം ചെയ്തിരുന്നു.
ലാലു പ്രസാദ് റെയില്‍വേ മന്ത്രിയായിരിക്കേ റെയില്‍വേയില്‍ ജോലി നല്കിയവരില് നിന്ന് കൈക്കൂലിയായി കുറഞ്ഞ വിലയ്ക്ക് ഭൂമി വാങ്ങിയെന്നും ഇതില്‍ ലാലുവിനും കുടുംബാംഗങ്ങള്‍ക്കും പങ്കുണ്ടെന്നുമാണ് സിബിഐ പറയുന്നത്.






