
എം ശിവശങ്കറിനെ ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ആശുപത്രിയിലേക്ക് മാറ്റി. ലൈഫ് മിഷന് കേസുമായി ബന്ധപെട്ട് റിമാന്റില്‍ കഴിയുകയായിരുന്നു അദ്ദേഹം. ജാമ്യാപേക്ഷ തിങ്കളാഴ്ച്ച പരിഗണിക്കാനിരിക്കവെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കളമശേരി മെഡിക്കല്‍ കോളേജിലാണ് ചികിത്സ.
തനിക്ക് ദേഹാസ്വാസ്ഥ്യമുണ്ടെന്ന് ശിവശങ്കര്‍ നേരത്തേ കോടതിയെ അറിയിച്ചിരുന്നു. അതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ അന്വേഷിക്കണമെന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനോട് കോടതി ആവശ്യപ്പെട്ടിരുന്നു. ശേഷമാണ് അദ്ദേഹത്തെ റിമാന്‍ഡ് ചെയ്തത്. ഇപ്പോള്‍ ജയിലില്‍ തുടരവെയാണ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
അതേസമയം വിജേഷ് പിള്ളയ്ക്കെതിരെ കര്‍ണാടക പൊലീസ് കേസെടുത്തെന്ന് സ്വപ്ന സുരേഷ് അറിയിച്ചു. കര്‍ണാടക പൊലീസ് തന്റെ മൊഴി രേഖപ്പെടുത്തിയെന്ന് സ്വപ്ന സുരേഷ് തന്റെ ഫേസ്ബുക്ക് പേജില്‍ കുറിച്ചു. ബെംഗളൂരു കെ ആര് പുര പൊലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. വിജേഷ് പിള്ള താമസിച്ച ഹോട്ടലില്‍ കൊണ്ടുപോയി തെളിവെടുപ്പ് നടത്തിയെന്നും സ്വപ്ന സുരേഷ് പറഞ്ഞു.





