
ഓസ്ക്കര്‍ പുരസ്ക്കാരവേദിയില്‍ ഇന്ത്യയ്ക്ക് വീണ്ടും നേട്ടം. മികച്ച ഡോക്യൂ ഷോര്‍ട്ട്ഫിലിം വിഭാഗത്തില്‍ ഇന്ത്യയുടെ 'ദി എലിഫന്റ് വിസ്പേറേഴ്സ്' എന്ന ചിത്രമാണ് ഓസ്ക്കര്‍ പുരസ്ക്കാര നേട്ടം ഉണ്ടാക്കിയിരിക്കുന്നത്. കാര്‍ത്തികി ഗോണ്‍സാല്‍വസ്, സംവിധാനം ചെയ്ത ചിത്രം പ്രകൃതിയും മൃഗങ്ങളും മനുഷ്യരും തമ്മിലുള്ള സ്നേഹമാണ് പറഞ്ഞുവെച്ചത്. ഗുനീത് മോംഗയായിരുന്നു ചിത്രത്തിന്റെ നിര്‍മ്മാതാവ്.
40 മിനിറ്റ് നീണ്ടു നില്ക്കുന്ന ഡോക്യൂമെന്ററി ഷോര്‍ട്ട്ഫിലിം നെറ്റ്ഫ്ളിക്സിലായിരുന്നു റിലീസ് ചെയ്തത്. ഓസ്ക്കറില്‍ പുതിയ ചരിത്രമാണ് എലിഫന്റ് വിസ്പേഴ്സ് നേടിയത്. സിനിമ വഴി ഇതാദ്യമായിട്ടാണ് ഒരു പൂര്‍ണ്ണ ഇന്ത്യന്‍ സിനിമയിലൂടെ ഇന്ത്യയെ തേടി ഓസ്ക്കര്‍ നേട്ടം വരുന്നത്.
16 വര്‍ഷത്തിന് ശേഷമാണ് ഇന്ത്യന്‍ സിനിമയെ തേടി പുരസ്ക്കാരം എത്തുന്നത്. മുമ്പ് എ.ആര്. റഹ്മാന്, റസൂല്‍ പൂക്കുട്ടി എന്നിവരിലൂടെ ഇന്ത്യയിലേക്ക് ഓസ്ക്കര്‍ പുരസ്ക്കാരം എത്തിയിരുന്നെങ്കിലും വിദേശസിനിമകളുമായുള്ള കൂട്ടിലായിരുന്നു ഇത്. പൂര്‍ണ്ണമായും മുതുമല ദേശീയോദ്യാനത്തില്‍ ചിത്രീകരിച്ച സിനിമയില്‍ ആദിവാസി വിഭാഗത്തില്‍ പെടുന്ന ബൊമ്മന് എന്നയാളും അയാളുടെ ഭാര്യ വേദിയും രഘു എന്ന ആനയുമായിരുന്നു മുഖ്യ കഥാപാത്രങ്ങള്‍.






