
തിരുവനന്തപുരം; എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് എം എ യൂസഫലിക്ക് ലൈഫ് മിഷന് കേസില്‍ നോട്ടീസയിച്ചു. മാര്‍ച്ച് 16 ന് ഈഡിയുടെ കൊച്ചി ആസ്ഥാനത്ത് ഹാജരാകണമെന്ന് ആവശ്യപ്പെട്ടാണ് നോട്ടീസ്. ലൈഫ് മിഷന് പദ്ധതിയുമായി ബന്ധപ്പെട്ട് യൂ എ ഈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഒരു സ്വകാര്യ കമ്പനിയുമായി നടത്തിയ 300 കോടി രൂപയുടെ ഇടപാടിന്റെ പശ്ചാത്തലത്തിലാണ് നോട്ടീസ് നല്‍കിയത്. ലുലു ഗ്രൂപ്പ് നോട്ടീസ് കിട്ടിയത് സംബന്ധിച്ചോ ഹാജരാകുന്നതു സംബന്ധിച്ചോ പ്രതികരിച്ചട്ടില്ല.
യൂസഫലിയെ കുറിച്ച് സ്വപ്ന സുരേഷ് കഴിഞ്ഞ ദിവസം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പ്രതികരിച്ചിരുന്നു. സ്വപ്ന ആരോപിച്ചത്യൂസഫലി തന്നെ അപകടപ്പെടുത്താന്‍ ശ്രമിക്കുമെന്ന് വിജേഷ് പിള്ള പറഞ്ഞതായാണ്. കൂടാതെ നോര്‍ക്കയില്‍ തന്നെ നിയമിക്കാനുള്ള നീക്കത്തിന് തടയിട്ടത് യൂസഫലിയായിരുന്നു എന്ന് നേരത്തെ സ്വപ്ന ആരോപിച്ചട്ടുണ്ട്.




