
തിരുവനന്തപുരം : പ്രതിപക്ഷ എംഎല്‍എമാര്‍ക്ക് നേരെയുണ്ടായ നടപടിയില്‍ സ്പീക്കര്‍ ഉള്‍പ്പെടെ മറുപടി പറയണമെന്ന് കെ.കെ.രമ എംഎല്‍എ. സമാധനപരമായി സമരം നടത്താനെത്തിയ തങ്ങളെ വാച്ച് ആന്റ് വാര്ഡമാരെ വിട്ട് ആക്രമിക്കുകയായിരുന്നുവെന്നും രമ ആരോപിച്ചു. അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതില്‍ സ്പീക്കറെയും ഭരണകക്ഷിയെയും പ്രതിഷേധം അറിയിക്കാനാണ് സ്പീക്കര്‍ ഓഫീസിന് മുന്നില്‍ സമാധാനപരമായി സമരം നടത്താന്‍ തീരുമാനിച്ചത്. എന്നാല്‍ വാച്ച് ആന്റ് വാര്‍ഡിനെ വിട്ട് വലിയ അക്രമം അഴിച്ചുവിടുകയായിരുന്നുവെന്ന് രമ ആരോപിച്ചു.
ഏറ്റവും മുതിര്‍ന്ന നേതാവ് തിരുവഞ്ചൂരിനെതിരെയാണ് ഏറ്റവും ആദ്യം ആക്രമണവും അധിക്ഷേപവുമുണ്ടായത്. അവിടെയായിരുന്നു പ്രശ്നങ്ങളുടെ തുടക്കം. നാലഞ്ച് വനിതാ വാച്ച് ആന്റ് വാര്ഡന്മാര് തന്നെ കാലും കയ്യും പിടിച്ച് ഉയര്‍ത്തി വലിക്കുകയാണ് ചെയ്തതെന്നും കെ കെ രമ പറഞ്ഞു. സംസ്ഥാനത്തെ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരായ അതിക്രമങ്ങള്‍ സംബന്ധിച്ചായിരുന്നു ഇന്ന് നിയമസഭയില്‍ പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് അനുമതി തേടിയത്. ഇതിന് അനുമതി തേടിയത്. ഇതിന് അനുമതി നിഷേധിച്ചതോടെയാണ് സഭയ്ക്കകത്ത് അസാധരണ സംഭവങ്ങള്‍ അരങ്ങേറിയത്.
സ്പീക്കറുടെ ഓഫീസിന് മുന്നില്‍ സത്യാഗ്രഹം നടത്താനെത്തിയ യുഡിഎഫ് എംഎല്‍എമാരെ വാച്ച് ആന്റ് വാര്‍ഡ് തടഞ്ഞതോടെയാണ് ബഹളമുണ്ടായത്.






