കൊവിഡ് വ്യാപനം കുറഞ്ഞതോടെ ചൈന ആദ്യമായി സ്വന്തം അതിര്‍ത്തികള്‍ വിദേശ വിനോദ സഞ്ചാരികള്‍ക്ക് മുന്നില്‍ തുറന്നു. മൂന്ന് വര്‍ഷത്തിന് ശേഷമാണ് ചൈന വിദേശികള്‍ക്കായി അതിര്‍ത്തികള്‍ തുറക്കുന്നത്. സീറോ കൊവിഡ് നയതന്ത്രം പിന്‍വലിച്ച രാജ്യം കൊവിഡില്‍ നിന്നും മുക്തമായെന്ന് അവകാശപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ ഇവര്‍ നിയന്ത്രണങ്ങളില്‍ വലിയ ഇളവ് പ്രഖ്യാപിച്ചത്.
2020 മാര്‍ച്ച് 28 ന് മുമ്പ് നല്കിയ വിസകളില്‍ സാധുവായവയ്ക്ക് മാര്‍ച്ച് 15 മുതല്‍ രാജ്യത്ത് പ്രവേശിക്കാന്‍ അനുമതി നല്‍കുമെന്നും ചൈന അറിയിച്ചു. അതോടൊപ്പം ക്രൂയിസ് കപ്പലുകള്‍ക്ക് ഹൈനാന്‍ ദ്വീപിലും ഷാങ്ഹായിലും വിസ രഹിത പ്രവേശനവും അനുവദിക്കും. ഹോങ്കോങ്ങില്‍ നിന്നും മക്കാവുവില്‍ നിന്നുമുള്ള ടൂര്‍ ഗ്രൂപ്പുകള്‍ക്ക് വിസ രഹിത പ്രവേശനം പുനരാരംഭിക്കും. അതോടൊപ്പം വിദേശത്തുള്ള ചൈനീസ് കോണ്‍സുലേറ്റുകള്‍ വിസ അപേക്ഷകള്‍ പരിഗണിക്കുന്നതും പുനരാരംഭിച്ചു.
പുതിയ മാറ്റങ്ങളെല്ലാം മാര്‍ച്ച് 15 മുതല്‍ പുനരാരംഭിക്കുമെന്ന് ചൈനീസ് ഭരണകൂടം അറിയിച്ചു. കൊവിഡ് വ്യാപനത്തിന് മുമ്പ് ഓരോ വര്‍ഷവും ദശലക്ഷക്കണക്കിന് വിദേശ വിനോദ സഞ്ചാരികളാണ് ചൈനയിലേക്ക് എത്തിയിരുന്നത്. എന്നാല്‍ അതിര്‍ത്തികള്‍ തുറക്കുമ്പോള്‍ രാജ്യത്തേക്കുള്ള വിദേശ നാണ്യത്തിന്റെ വരവില്‍ ഗണ്യമായ വര്‍ദ്ധനവ് പ്രതീക്ഷിക്കാമെന്നാണ് ഈ രംഗത്തെ വിദഗ്ദര്‍ അഭിപ്രായപ്പെടുന്നത്.

Comments