ഓസ്ട്രേലിയ ക്വീന്‍സ്ലാന്‍ഡിലെ ഒരു പൊലീസുകാരന് വെള്ളപ്പൊക്കത്തിനിടയില്‍ കുഞ്ഞ് കംഗാരുവിനെ രക്ഷിച്ചെടുക്കുന്ന വീഡിയോയാണ് ഇപ്പോള്‍ സാമൂഹികമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടുന്നത്.
വെള്ളപ്പൊക്കത്തെ തുടര്‍ന്ന് കുഞ്ഞ് കംഗാരു വെള്ളത്തിലകപ്പെട്ട് പോവുകയായിരുന്നു . വീഡിയോ ഷെയര്‍ ചെയ്തിരിക്കുന്നത് ക്വീന്സ്ലാന്ഡ് പൊലീസിന്റെ ഔദ്യോഗിക ട്വിറ്റര്‍ പേജിലാണ്. ബര്ക്ക്ടൗണിലാണ് സംഭവം. ഒരു ഹെലികോപ്റ്ററിന്റെ പൈലറ്റാണ് കംഗാരുവിനെ വെള്ളത്തില്‍ നിന്നും രക്ഷിച്ചെടുത്തത്. ഈ സമയത്ത് കംഗാരു കുഞ്ഞിന്റെ തൊട്ടടുത്തായി രണ്ട് വലിയ മുതലകള്‍ ഉണ്ടായിരുന്നു . വെള്ളത്തില്‍ അപകടവും പതിയിരിക്കുന്നുണ്ടെങ്കിലും അതൊന്നും ഗൗനിക്കാതെയാണ് ഉദ്യോഗസ്ഥന് മൃഗത്തെ രക്ഷിക്കുന്നതെന്നും ട്വീറ്റില്‍ പറയുന്നു.
പൊലീസ് വെള്ളത്തില്‍ നിന്നും എത്ര ശ്രദ്ധയോടും കരുതലോടും കൂടിയാണ് കംഗാരുവിനെ രക്ഷിച്ചെടുക്കുന്നതെന്ന് വീഡിയോയില്‍ കാണാം. ആദ്യം പൊലീസ് രക്ഷിക്കാന്‍ ശ്രമിക്കുമ്പോള്‍ കംഗാരു കുഞ്ഞ് ഭയന്നു പോകുന്നുണ്ട്. എന്നാല്‍, അധികം വൈകാതെ തന്നെ താന്‍ സുരക്ഷിതമായ കൈകളിലാണ് എന്നുളളത് അത് തിരിച്ചറിയുകയും ചെയ്യുന്നു. വീഡിയോ കണ്ട ഭൂരിഭാഗം പേരും ക്വീന്സ്ലാന്ഡ് പൊലീസിനെ പ്രശംസിക്കുകയുണ്ടായി. ഇന്നത്തെ കാലത്ത് നല്ല വാര്‍ത്തകള്‍ കാണുന്നത് വളരെ കുറവാണ്, അതിനാല്‍ തന്നെ ഇത്തരം വാര്‍ത്തകള്‍ കാണുന്നത് സന്തോഷകമാണ് എന്നാണ് ഒരാള്‍ കുറിച്ചിരിക്കുന്നത്.
കനത്ത മഴയെ തുടര്‍ന്ന് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ക്വീന്‍സ്ലാന്‍ഡില്‍ കനത്ത വെള്ളപ്പൊക്കം തുടരുകയാണ്. മുതലകളുള്ള നദിയില്‍ നിന്നും വെള്ളം നഗരത്തിലേക്ക് വ്യാപിച്ചത് ആശങ്കയുണ്ടാക്കിയിട്ടുണ്ട്.

Comments