ഡല്‍ഹി: അരുണാചല്‍ പ്രദേശില്‍ കരസേന ഹെലികോപ്റ്റര്‍ തകര്‍ന്നു വീണു. ഇക്കാര്യം സൈനിക വൃത്തങ്ങള്‍ സ്ഥിരീകരിച്ചു. സൈന്യത്തിന്റെ ചീറ്റ ഹെലികോപ്റ്റര്‍ മണ്ഡാല വനമേഖലയില്‍ തകര്‍ന്നതായാണ് വിവരം. രാവിലെ 9.15 ഓടെ ഹെലികോപ്റ്ററുമായി ബന്ധം നിലച്ചിരുന്നു.
രണ്ട് പേരാണ് ഹെലികോപ്റ്ററില്‍ ഉണ്ടായിരുന്നത്. പര്‍വത മേഖലയില്‍ ബോംണ്ടി എന്ന സ്ഥലത്താണ് ഇത് തകര്‍ന്നുവീണതെന്ന് കരുതുന്നു. പൈലറ്റുമാര്‍ക്കായി തിരച്ചില്‍ തുടങ്ങിയിട്ടുണ്ട്. പര്‍വത മേഖലകളില്‍ പറക്കാന്‍ സാധിക്കുന്ന തരത്തില്‍ രൂപകല്‍പ്പന ചെയ്തതാണ് ചീറ്റ ഹെലികോപ്റ്റര്‍. 12.92 മീറ്റര്‍ നീളവും 2.38 മീറ്റര്‍ വീതിയും ഉള്ള ഹെലികോപ്റ്ററിന്റെ ഉയരം 3.09 മീറ്ററാണ്. പരമാവധി അഞ്ച് പേര്‍ക്ക് ഈ ഹെലികോപ്റ്ററില്‍ യാത്ര ചെയ്യാനാവും.






