ന്യൂഡല്‍ഹി: വാഹനാപകടത്തില്‍ പരുക്ക് പറ്റി വിശ്രമത്തില്‍ കഴിയുന്ന ഋഷഭ് പന്തിന് പകരം ഓസ്ട്രേലിയന്‍ താരം ഡേവിഡ് വാര്‍ണര്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെ നയിക്കും. ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ അക്സര്‍ പട്ടേലാണ് വൈസ് ക്യാപ്റ്റന്‍. ഡല്‍ഹി ക്യാപിറ്റല്‍സ് തന്നെയാണ് ഇക്കാര്യം സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചത്.
2009, 2013 സീസണുകളില്‍ ഡല്‍ഹിയുടെ നായകനായിരുന്നു വാര്‍ണര്‍. 2014ല്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിലേക്ക് പോയെങ്കിലും ഒരു വര്‍ഷം അവിടെയും ക്യാപ്റ്റനായിരുന്നു. 2016ല്‍ ഹൈദരാബാദ് ഐപിഎല്‍ കിരീടം നേടുകയും ചെയ്തു. ഡിസംബര്‍ 30ന് ഉത്തരാഖണ്ഡില്‍ നടന്ന വാഹനാപകടത്തിലാണ് പന്തിന് പരുക്കേറ്റത്. ഈ മാസം 31 മുതലാണ് ഐപിഎല്‍ മത്സരങ്ങള്‍ ആരംഭിക്കുന്നത്. എന്നാല്‍ ഒക്ടോബര്‍-നവംബര്‍ മാസങ്ങളിലായി ഇന്ത്യയില്‍ നടക്കുന്ന ഏകദിന ലോകകപ്പില്‍ വാര്‍ണര്‍ പങ്കെടുക്കുമോയെന്ന കാര്യം ഉറപ്പില്ല.
ഡല്‍ഹിയില്‍ നിന്നും ഉത്തരാഖണ്ഡിലേക്ക് മടങ്ങുന്നതിനിടെ കാര്‍ ഡിവൈഡറില്‍ ഇടിച്ചായിരുന്നു അപകടം. അപകടത്തെ തുടര്‍ന്ന് വാഹനം പൂര്‍ണ്ണമായും കത്തി നശിച്ചിരുന്നു. കാലിലെ ലിഗ്മെന്റ് പ്രശ്നം പരിഹരിക്കുന്നതിന് ആവശ്യമായ സര്‍ജറിക്കും തുടര്‍ ചികിത്സയ്ക്കും വേണ്ടി പന്തിനെ മുംബൈ കോകിലബെന്‍ ദീരുഭായ് അംബാനി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.
ഋഷഭ് പന്തിന്റെ അഭാവത്തോടെയാണ് ഡല്‍ഹി ക്യാപിറ്റല്‍സിന് 2023 സീസണിലേക്ക് പുതിയ നായകനെ കണ്ടെത്തേണ്ടി വന്നത്.ഋഷഭ് പന്ത് ഡല്‍ഹി ക്യാപിറ്റല്‍സിന്റെ മികച്ച നായകനായിരുന്നുവെന്ന് നായകത്വം ഏറ്റെടുത്ത ശേഷം വാര്‍ണര്‍ പ്രതികരിച്ചു. കഴിഞ്ഞ ഐപിഎല്‍ സീസണില്‍ ഡല്‍ഹിയുടെ ടോപ് സ്കോററായിരുന്നു വാര്‍ണര്‍. ഏപ്രില്‍ ഒന്നിന് നടക്കുന്ന മത്സരത്തില്‍ ലഖ്നൗ സൂപ്പര്‍ ജയന്റ്സിനെയാണ് ഡല്‍ഹി ആദ്യം നേരിടുക.

Comments