
എല്ലാവരും വളര്‍ത്തു മൃഗങ്ങളെ ഇഷ്ടമുള്ള കൂട്ടത്തിലാണ് പക്ഷേ യുകെ സ്വദേശിനിയായ ഒരു സ്ത്രീ തന്റെ പൂച്ചക്കുട്ടികളെ സ്നേഹിക്കുന്നത് പോലെ ലോകത്ത് വേറെ ആരും തെന്ന തങ്ങളുടെ വളര്‍ത്തു മൃഗങ്ങളെ സ്നേഹിയ്ക്കില്ല. കാരണം ഇവര്‍ തന്റെ പൂച്ചകളെ പരിപാലിക്കുന്നത് സ്വന്തം ഭക്ഷണം പോലും വേണ്ടന്നു വെച്ചാണ്.
സ്വന്തം ആരോഗ്യം പോലും മറന്നു നോര്‍ത്ത് ലണ്ടനില്‍ നിന്നുള്ള 46 -കാരിയായ യാസെം കപ്താന് എന്ന സ്ത്രീയാണ് തന്റെ പൂച്ചകള്‍ക്കായി ജീവിക്കുന്നത്. ആറ് പൂച്ചകളാണ് കപ്താനുള്ളത്. നന്നേ ചെറുപ്പം മുതല്‍ തന്നോടൊപ്പമുള്ള പൂച്ചകളെ വിട്ടുപിരിയാന്‍ മനസില്ലാത്തതുകൊണ്ടാണ് ഇവര്‍ സ്വന്തം ഭക്ഷണത്തിനുള്ള പണം കൂടി പൂച്ചകള്‍ക്ക് ഭക്ഷണം കൊടുക്കാനായി ചിലവഴിച്ച് അവയുടെ സുരക്ഷ ഏറ്റെടുക്കുന്നത്. രാജ്യത്ത് ജീവിതച്ചെലവ് വര്‍ദ്ധിച്ചതോടെയാണ് ഇത്തരത്തില്‍ ഒരു തീരുമാനം എടുക്കേണ്ടിവന്നത് എന്നു കപ്താന് പറയുന്നു.
ഇവര്‍ ഇപ്പോള്‍ ഭക്ഷണം കഴിക്കുന്നത ആഴ്ചയില്‍ ഒരു ദിവസം മാത്രമാണ്. ബാക്കി എല്ലാ സമയവും പെപ്പര്‍മിന്റ് ചായ കുടിക്കുകയും ചെയ്യുന്നു. അതുകൊണ്ടു തന്നെ ഇവരുടെ ഭാരം ഇപ്പോള്‍ 89 കിലോഗ്രാമില്‍ നിന്ന് 57 കിലോഗ്രാമായി കുറഞ്ഞു. തന്റെ സമ്പാദ്യത്തിലെ ഭൂരിഭാഗം തുകയും ഇവര്‍ ചിലവഴിക്കുന്നത് പൂച്ചകള്‍ക്കുള്ള പാല്, ബിസ്ക്കറ്റ്, മറ്റ് ഭക്ഷണ സാധനങ്ങള്‍ എന്നിവ വാങ്ങാനും അവയെ പരിചരിക്കാനുമാണ്. തന്റെ ഫോണ്‍ ബില്ലു പോലും അടയ്ക്കാന്‍ ഇപ്പോള്‍ പണം തികയുന്നില്ല എന്നു കപ്താന് പറയുന്നത്.
കപ്താന് ജോലി ചെയ്തിരുന്നത് ഒരു സ്വകാര്യ ഷോപ്പിലാണ്. എന്നാല്‍ എല്ലുകള്‍ക്ക് ബലക്ഷയം സംഭവിക്കുന്ന ഓസ്റ്റിയോപൊറോസിസ് എന്ന രോഗം ഇവര്‍ക്ക് പിടിപെട്ടുവെന്നു കണ്ടെത്തിയതോടെ ജോലി ഉപേക്ഷിക്കാന്‍ നിര്‍ബന്ധിത ആകുകയായിരുന്നു. പക്ഷേ കൃത്യമായി ഭക്ഷണം കഴിക്കാന്‍ സാധിയ്ക്കാത്തതിനാല്‍ ഇപ്പോള്‍ ഇവര്‍ ശാരീരിക ബുദ്ധിമുട്ടുകള്‍ അനുഭവിയ്ക്കുന്നുണ്ട്. എന്നിട്ടു പോലും തന്റെ പൂച്ചകളെ സംരക്ഷിക്കാനാണ് ഇവരുടെ തീരുമാനം.






