
നടന് ഇന്നസെന്റിന്റെ ആരോഗ്യനിലയില്‍ പുരോഗതി. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ് അദ്ദേഹം. വെന്റിലേറ്റര്‍ സഹായത്തിലാണ് നിലവില്‍ ഇന്നസെന്റ് കഴിയുന്നത്. കഴിഞ്ഞ ദിവസത്തേക്കാളും ശരീരം മരുന്നുകളോട് മെച്ചപ്പെട്ട രീതിയില്‍ പ്രതികരിക്കുന്നതായി ഡോക്ടര്‍മാര്‍ അറിയിച്ചു. ഒരാഴ്ച മുന്‍പാണ് ശാരീരിക ബുദ്ധിമുട്ടുകളെ തുടര്‍ന്ന് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ബുധനാഴ്ച സ്ഥിതി മോശമായതോടെ തീവ്രപരിചരണ വിഭാഗത്തിലേക്ക് അദ്ദേഹത്തെ മാറ്റുകയായിരുന്നു.
ഹാസ്യകഥാപാത്രങ്ങളാണ് അധികവും താരം ചെയ്യാറുള്ളത്. കൊടുക്കുന്ന ഏതു വേഷവും ഇന്നസെന്റിന്റെ കൈകളില്‍ ഭദ്രമാണ്. ഇന്നസെന്റിന് 2012 ല്‍ തൊണ്ടയില്‍ കാന്‍സര്‍ ആണെന്നു കണ്ടെത്തുകയായിരുന്നു. പിന്നീട് താരം തന്നെ അസുഖം ഭേദമായ കാര്യം അറിയിയ്ക്കുകയും ചെയ്തു. എന്നാല്‍ കഴിഞ്ഞ ദിവസം വീണ്ടും രോഗ ബാധിതനായി അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിയ്ക്കുകയായിരുന്നു. ശ്വാസകോശത്തിനുണ്ടായ അണുബാധയാണ് ആരോഗ്യസ്ഥിതി മോശമാകാന്‍ കാരണമായത്. ശരീരം ഇപ്പോള്‍ മരുന്നുകളോട് പ്രതികരിയ്ക്കുന്നുണ്ട്.
കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ 'മകള്‍', 'കടുവ' എന്നീ മലയാള ചിത്രങ്ങളില്‍ ഇന്നസന്റ് ശ്രദ്ധേയവേഷങ്ങള്‍ കൈകാര്യം ചെയ്തു.






