ഉത്തര്‍പ്രദേശിലെ മീററ്റില്‍ നിന്നുള്ള മാലിന്യ നിര്‍മ്മാര്‍ജ്ജനത്തിന്റെ കഥയാണ് ഇപ്പോള്‍ പുറത്തുവരുന്നത്. മാലിന്യത്തില്‍ നിന്നും കോടികളാണ് സന ഖാന്റെ സമ്പാദിക്കുന്നത്. മെഡിസിന് പഠനത്തിന് ആഗ്രഹിച്ചെങ്കിലും എന്‍ട്രന്‍സ് പാസാകാത്തതിനാല് ഇവര്‍ ഒടുവില്‍ എഞ്ചിനീയറിംഗിന് ചേര്‍ന്നു. എഞ്ചിനീയറിംഗ് പഠനത്തിനിടെയായിരുന്നു മണ്ണിര കമ്പോസ്റ്റിംഗ് പ്രോജക്റ്റിന്റെ ഭാഗമാക്കാന്‍ കഴിഞ്ഞത് ഇതാണ് സന ഖാന്റെ ജീവിതത്തിലെ വഴിത്തിരിവ്.
''പ്രൊജക്റ്റ് സമയത്ത്, ഞാന്‍ പുഴുക്കളോടും അതുമായി ബന്ധപ്പെട്ട കാര്യങ്ങളിലും കൂടുതല്‍ ശ്രദ്ധ ചെലുത്തി. എന്തുകൊണ്ട് ഈ പദ്ധതി വലിയ തോതില്‍ നടപ്പിലാക്കിക്കൂടായെന്ന് ആലോചിച്ചു. അങ്ങനെ ഞാന്‍ ഈ പുഴുക്കളെ വളര്‍ത്താന്‍ തുടങ്ങി, ഈ ഉല്‍പ്പന്നം വാണിജ്യവല്ക്കരിക്കാന് തുടങ്ങി,'' എന്നാണ് സന ദി ബെറ്റര്‍ ഇന്ത്യയോട് പറഞ്ഞത്.
2014 ല്‍ സഹോദരന്റെ സാമ്പത്തിക പിന്തുണയോടെയാണ് എസ് ജെ ഓര്‍ഗാനിക്സ് മണ്ണിര കമ്പോസ്റ്റിംഗ് കമ്പനി എന്ന സ്ഥാപനം ഇവര്‍ ആരംഭിച്ചത്. ആദ്യ ശ്രമങ്ങള്‍ വിജയിച്ചു. തുടര്‍ന്ന് സന തന്റെ ബിസിനസ് വിപുലമാക്കാന്‍ തീരുമാനിക്കുകയും തുടര്‍ന്ന് ഇവര്‍, ഗാര്‍ഹിക മാലിന്യങ്ങള്‍, ജൈവികമായ മാലിന്യങ്ങള്‍ എന്നിവ ശേഖരിക്കാനും സംസ്കാരിക്കാനും കരാറുകാരെ നിയമിച്ചു. ഇന്ന് എസ്ജെ ഓര്‍ഗാനിക്സ് മണ്ണ് പരിശോധിച്ച് അതിനനുസൃതമായ രീതിയില്‍ കമ്പോസ്റ്റുകളും നിര്‍മ്മിക്കുന്നു.
500 ടണ്‍ മാലിന്യമാണ് ഈ കമ്പനി 2020 ല്‍ സംഭരിച്ചത്. ഇവര്‍ പ്രതിമാസം 150 ടണ്‍ മണ്ണിര കമ്പോസ്റ്റാണ് നിര്‍മ്മിക്കുന്നത്. സനയുടെ എസ്ജെ ഓര്‍ഗാനിക്സ് ഇന്ന് പ്രതിവര്‍ഷം ഒരു കോടി രൂപയുടെ വാര്‍ഷിക വിറ്റുവരവുള്ള സ്ഥാപനമാണ്. ഇവര്‍ 30-ലധികം പേര്‍ക്ക് തൊഴിലും നല്‍കുന്നുണ്ട്. ജൈവവളത്തിന്റെയും മാലിന്യ നിര്‍മ്മാര്‍ജ്ജനത്തിന്റെയും പ്രാധാന്യത്തെക്കുറിച്ച് പുതിയ തലമുറയ്ക്കുകൂടി അവബോധമുണ്ടാക്കുന്നതിന് മീററ്റിലെ നൂറിലധികം സ്കൂളുകളില്‍ എസ്ജെ ഓര്‍ഗാനിക്സ് കണ്‍സള്‍ട്ടന്‍സിക്ക് കീഴില്‍ മണ്ണിര കമ്പോസ്റ്റിംഗ് സൈറ്റുകള്‍ സ്ഥാപിച്ചിട്ടുണ്ട്. കൂടാതെ പുതിയ സംരംഭകര്‍ക്ക് പരിശീലന പരിപാടികളും ഇവര്‍ നടത്തുന്നു. മണ്ണിര കമ്പോസ്റ്റിംഗിനെക്കുറിച്ചുള്ള അറിവുകള്‍ പങ്കുവയ്ക്കുന്നതിലൂടെ രാജ്യത്തെമ്പാടും ജൈവകൃഷി രീതികള്‍ ജനപ്രിയമാക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് സന.
ഉത്തര്‍പ്രദേശിലെ മീററ്റില്‍ നിന്നുള്ള മാലിന്യ നിര്‍മ്മാര്‍ജ്ജനത്തിന്റെ കഥയാണ് ഇപ്പോള്‍ പുറത്തുവരുന്നത്. മാലിന്യത്തില്‍ നിന്നും കോടികളാണ് സന ഖാന്റെ സമ്പാദിക്കുന്നത്. മെഡിസിന് പഠനത്തിന് ആഗ്രഹിച്ചെങ്കിലും എന്‍ട്രന്‍സ് പാസാകാത്തതിനാല് ഇവര്‍ ഒടുവില്‍ എഞ്ചിനീയറിംഗിന് ചേര്‍ന്നു. എഞ്ചിനീയറിംഗ് പഠനത്തിനിടെയായിരുന്നു മണ്ണിര കമ്പോസ്റ്റിംഗ് പ്രോജക്റ്റിന്റെ ഭാഗമാക്കാന്‍ കഴിഞ്ഞത് ഇതാണ് സന ഖാന്റെ ജീവിതത്തിലെ വഴിത്തിരിവ്.
''പ്രൊജക്റ്റ് സമയത്ത്, ഞാന്‍ പുഴുക്കളോടും അതുമായി ബന്ധപ്പെട്ട കാര്യങ്ങളിലും കൂടുതല്‍ ശ്രദ്ധ ചെലുത്തി. എന്തുകൊണ്ട് ഈ പദ്ധതി വലിയ തോതില്‍ നടപ്പിലാക്കിക്കൂടെന്ന് ആലോചിച്ചു. അങ്ങനെ ഞാന്‍ ഈ പുഴുക്കളെ വളര്‍ത്താന്‍ തുടങ്ങി, ഈ ഉല്‍പ്പന്നം വാണിജ്യവല്ക്കരിക്കാന് തുടങ്ങി,'' എന്നാണ് സന ദി ബെറ്റര്‍ ഇന്ത്യയോട് പറഞ്ഞത്.