പനജി: ഐഎസ്എല്‍ ചാമ്പ്യന്മാരെ ഇന്നറിയാം. കിരീടപ്പോരാട്ടത്തില്‍ എടികെ മോഹന്‍ ബഗാനും, ബെംഗളൂരു എഫ് സിയും ഏറ്റുമുട്ടും. ഗോവയില്‍ വൈകിട്ട് ഏഴരയ്ക്കാണ് കളിതുടങ്ങുക. 116 മത്സരങ്ങളും 314 ഗോളുകളും താണ്ടി എടികെ മോഹന്‍ ബഗാനും ബെംഗളൂരു എഫ് സിയും കലാശപ്പോരില്‍ നേര്‍ക്കുനേര്‍ വരുമ്പോള്‍ ഒറ്റജയമകലെ എടികെ ബഗാനെ കാത്തിരിക്കുന്നത് നാലാം കിരീടം. രണ്ടാം കിരീടമാണ് സുനില്‍ ഛേത്രിയുടെ ബെംഗളൂരു ലക്ഷ്യമിടുന്നത്.
സെമിഫൈനലില്‍ ഷൂട്ടൗട്ട് കടമ്പ അതിജീവിച്ചാണ് ഇരുടീമിന്റെയും ഫൈനല്‍ പ്രവേശം. ബെംഗളൂരു ഷൂട്ടൗട്ടില്‍ ഷീല്‍ഡ് ചാമ്പ്യന്മാരായ മുംബൈ സിറ്റിയെ മറികടന്നപ്പോള്‍ നിലവിലെ ചാമ്പ്യന്മാരായ ഹൈദരാബാദിനെ കീഴടക്കിയാണ് എടികെ ബഗാന് വരുന്നത്. മലയാളിതാരം ആഷിക് കുരുണിയന് പരിക്കുമാറിയെത്തുന്നത് കൊല്‍ക്കത്തന്‍ സംഘത്തിന് ആശ്വാസം.
10 ഗോളടിച്ച ദിമിത്രോസ് പെട്രറ്റോസാണ് ടോപ് സ്കോര്‍. പതുക്കെ പതുക്കെ കളി മികവിലേക്കെത്തിയ ബെംഗളൂരു കണക്കുകൂട്ടലുകളെല്ലാം തെറ്റിച്ചാണ് കലാശപ്പോരിനിറങ്ങുന്നത്. പകരക്കാരനായി ഇറങ്ങി വിജയശില്പിയായി മാറുന്ന് സുനില്‍ ഛേത്രിയുടെ ബൂട്ടകളിലേക്ക് ഒരിക്കല്‍ക്കൂടി ഉറ്റുനോക്കുകയാണ് ബെംഗളൂരു.യാവി ഹെര്‍ണാണ്ടസ്, റോയ് കൃഷ്ണ ആക്രമണ ജോഡിയും എടികെ ബഗാന് വെല്ലുവിളിയാവും.
ആഷിക്കും റോയ് കൃഷ്ണയും മുന്ടീമിനെതിരെയാണ് കിരീടപ്പോരില്‍ നേര്‍ക്കുനേര്‍ വരുന്നത്. സീസണില്‍ രണ്ടുതവണ ഏറ്റുമുട്ടിയപ്പോള്‍ ഇരുടീമിനും ഓരോ ജയം.
ഫൈനലിൽ ഏറ്റുമുട്ടാൻ എടികെ മോഹൻ ബഗാനും ബെംഗളൂരുവും! 🏆💪#ATKMBBFC #HeroISL #HeroISLFinal #LetsFootball #ATKMohunBagan #BengaluruFChttps://t.co/fzypwhkBQU
— Indian Super League (@IndSuperLeague) March 18, 2023






