എടക്കര; പുതിയൊരു കുട്ടിയാന തെപ്പക്കാട് ആന സങ്കേതത്തിലെ ബൊമ്മനും ബെല്ലിക്കും കൂട്ടായി എത്തി. ഇനി ബൊമ്മനും ബൊല്ലിയും ചേര്‍ന്നായിരിക്കും തമിഴ്നാട്ടിലെ ധര്‍മപുര ജില്ലയിലെ പൊന്നാക്കര വട്ടവടപ്പ് വനമേഖലയില്‍ നിന്നും നാട്ടിലെത്തിയ ആനക്കൂട്ടത്തില്‍ നിന്നും കൂട്ടംതെറ്റിയ മൂന്നര മാസമായ കുട്ടിയാനയെ പരിപാലിക്കുക. ആനകൂട്ടത്തെ കണ്ടെത്തുകയും കുട്ടിയാനയെ കൂടെ വിടാനും വനപാലകര്‍ ശ്രമിച്ചിരുന്നെങ്കിലും ശ്രമം പരാജയപ്പെടുകയായിരുന്നു.
പുതിയ അതിഥിയെ കൂടി ചേര്‍ത്ത് നിലവില്‍ മൂന്ന് കുട്ടിയാനകളാണ് സങ്കതത്തില്‍ ഉള്ളത്. നേരത്തെ ഇരുവരും വളര്‍ത്തിയ രഘു, ബൊമ്മി എന്നീ ആനകളെ പരിപോലന ചുമതലയില്‍ നിന്നും മാറ്റിയിരുന്നു.
ഇന്ത്യയുടെ അഭിമാനം വാനോളം ഉയര്‍ത്തി മികച്ച് ഡോക്യൂമെന്ററിക്കുള്ള ഓസ്കാര്‍ പുരസ്കാരം നേടിയത്
തെപ്പക്കാട് സങ്കേതത്തില്‍ ആനകളെ പരിപാലിക്കുന്ന ബൊമ്മന്റേയും ബെല്ലിയുടേയും ജീവിതത്തെ ആസ്പദമാക്കി കാര്‍ത്തികി ഗോണ്സെല്വാസും ഗുനിത് മോംഗയും ചേര്‍ന്ന് ഒരുക്കിയ ഹ്രസ്യചിത്രത്തിനായിരുന്നു. തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന് ദമ്പതികളെ പൊന്നാടയണിയിച്ച് സ്വീകരമവും നല്‍കിയിരുന്നു. പാരിതോഷികമായി ഒരു ലക്ഷം രൂപ നല്‍കുകയും ചെയ്തു. സെക്രട്ടറിയേറ്റിലേക്ക് വിളിച്ചുവരുത്തിയാണ് ബൊമ്മനേയും ബെല്ലിയേയും ആദരിച്ചത്.






