
ലോകത്തിലെ ഏറ്റവും പ്രായം കൂടിയ വനിതാ ഹോക്കി പ്ലെയറിന്റെ പ്രായം 82 വയസ്സാണ്. ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്സ് പ്രകാരം ഹോക്കി താരം ലോര്‍ട്ടനിലെ ലിന്‍ഡ സിന്റോഡ് ഈ നേട്ടത്തിന് അര്‍ഹയായത്. 35-ാം വയസ്സിലാണ് ഇവര്‍ക്ക് ഹോക്കിയില്‍ താല്പര്യം കാണിച്ചു തുടങ്ങിയത്. ഒഴിവു സമയങ്ങളില്‍ ലിന്‍ഡ തന്റെ കൂട്ടുകാര്‍ക്കൊപ്പം വിനോദ വേളകളില്‍ കളിക്കാനുള്ള ഒരു കായിക വിനോദം മാത്രമായിട്ടായിരുന്നു ഹോക്കി കളിയെ കണ്ടത്.
പതിയെ ഹോക്കിയോട് ലിന്‍ഡ കൂടുതല്‍ അടുത്തു. അതോടെ ലിന്‍ഡ കളിയെ കൂടുതല്‍ ഗൗരവമായി കാണാന്‍ തുടങ്ങി. അങ്ങനെയാണ് വാഷിംഗ്ടണ്‍ ഡി.സി. ഏരിയയിലെ ആദ്യത്തെ വനിതാ ഹോക്കി ടീമിന്റെ സ്ഥാപക അംഗമായത്. 10 വര്‍ഷക്കാലത്തോളം അവര്‍ ടീമില്‍ സജീവ താരമായിരുന്നു. കുറച്ചു കാലം ടീമില്‍ നിന്ന് വിട്ടു നിന്നു. എങ്കിലും സഹ കളിക്കാരുമായുള്ള ബന്ധം ലിന്‍ഡ നില നിര്‍ത്തിയിരുന്നു.
പ്രിന്‍സ് വില്യം വൈല്‍ഡ്കാറ്റ്സ് ടീമിന്റെ ഭാഗമായി ലിന്‍ഡ തന്റെ 67-ാം വയസില്‍ കളിയില്‍ വീണ്ടും സജീവമായി. എന്നാല്‍ കുറച്ചു കാലത്തിനു ശേഷം കളിക്കാര്‍ ലിന്‍ഡയോട് ടീമില്‍ നിന്നും മാറി നില്‍ക്കണമെന്ന് ആവശ്യപ്പെട്ടു. പ്രായത്തിന്റെ ബുദ്ധിമുട്ടുകള്‍ ഉള്ളതു കാരണം മറ്റു കളിക്കാര്‍ക്ക് ലിന്‍ഡയുമായി സഹകരിച്ചു പോകാന്‍ അവര്‍ക്ക് ബുദ്ധിമുട്ട് അനുഭവപ്പെട്ടതായിരുന്നു അതിനുള്ള കാരണം. അതു അങ്ങനെ തന്റെ 75 -ാം വയസ്സില്‍ വൈല്‍ഡ്കാറ്റ്സ് ടീമില്‍ നിന്നും അവര്‍ വിരമിച്ചു.
ഹോക്കിയോടുള്ള അമിത ആഗ്രഹം കാരണം അങ്ങനെ വീണ്ടും അവര്‍ വനിതാ ലീഗിന്റെ ഭാഗമായി കളി തുടര്‍ന്നു. ഇപ്പോള്‍ 80 -ാം വയസ്സില്‍ ലോകത്തിലെ ഏറ്റവും പ്രായം കൂടിയ വനിതാ ഹോക്കി താരം എന്ന ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് പുരസ്കാരം ലിന്‍ഡയെ തേടി എത്തിയിരിക്കുകയാണ്.






