
സംവിധായകന് എസ്.എസ് രാജമൗലിയും സംഘവും ഓസ്കര് കിട്ടിയ സന്തോഷത്തിലാണ്. 'ആര്‍ആര്‍ആര്‍' ചിത്രത്തിലെ സൂപ്പര്‍ഹിറ്റ് ഗാനം 'നാട്ടു നാട്ടു'വിനാണ് ഒറിജിനല്‍ സോംഗ് വിഭാഗത്തില്‍ ഓസ്കര് ലഭിച്ചത്. സംഗീത സംവിധായകന് എം.എം കീരവാണിയുടെ മാന്ത്രിക വിരലുകളില്‍ ജനിച്ച ഗാനത്തിന് ഓസ്കര് ലഭിച്ചത് രാജ്യം ആകെ ആഘോഷിച്ചു. എന്നാല്‍ ഓസ്കര് ചടങ്ങിന് 'ആര്‍ആര്‍ആര്‍' സിനിമയുടെ സംവിധായകനും അഭിനേതാക്കളും പങ്കെടുത്തത് വന്‍ തുക നല്‍കിയാണ് എന്നു പ്രചരിച്ചിരിരുന്നു എന്നാല്‍ ഇപ്പോള്‍ ഇതിന്റെ വസ്തുത പുറത്തുവന്നിരിക്കുകയാണ്.
സൗജന്യ പാസ് ലഭിച്ചത് കീരവാണിയ്ക്കും, ഗാനരചയിതാവ് ചന്ദ്രബോസിനും ഇവരുടെ കുടുംബാംഗത്തിനും മാത്രമാണ് എന്നായിരുന്നു ആദ്യം വാര്‍ത്തകള്‍ വന്നത്. ഇവര്‍ പുരസ്കാരം ഏറ്റുവാങ്ങുമ്പോള്‍ ഡോള്‍ബി തിയറ്ററിലുണ്ടായിരുന്ന രാജമൗലിയും, ഭാര്യയും, രാം ചരണ്‍, അദ്ദേഹത്തിന്റെ ഭാര്യ, ജൂനിയര്‍ എന്‍ടിആര്‍ എന്നിവര്‍ പണം നല്കി ടിക്കറ്റ് എടുത്താണ് അവാര്‍ഡ് ചടങ്ങ് കണ്ടത്. ഇവര്‍ക്ക് ഒരു ടിക്കറ്റിന് ചെലവായത് ഇന്ത്യന്‍ രൂപ 20.6 ലക്ഷം രൂപയാണ് എന്നുമായിരുന്നു റിപ്പോര്‍ട്ട്.
എന്നാല്‍ എസ് എസ് രാജമൗലിയും സംഘവും ടിക്കറ്റെടുത്താണ് ഓസ്കര് ചടങ്ങ് വീക്ഷിച്ചത് എന്ന വാര്‍ത്ത തെറ്റാണെന്ന വാര്‍ത്ത ഇപ്പോള്‍ പുറത്തു വന്നിരിയ്ക്കുന്നത്.






