
തിരുവനന്തപുരം : റബ്ബര്‍ കര്‍ഷകരുടെ പ്രശ്നങ്ങള്‍ കേരള രാഷ്ട്രീയത്തില്‍ ചര്‍ച്ചയായിരിക്കുകയാണ്. ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി കര്‍ഷകരുടെ ആവശ്യങ്ങള്‍ ഏറ്റെടുത്ത് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളില്‍ സമ്മര്‍ദ്ദം ചെലുത്താനാണ് സഭയുടെ തീരുമാനം.
തലശ്ശേരി ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനി കഴിഞ്ഞ ദിവസം നടത്തിയ പ്രതികരണവും ഇതിനോട് ചേര്‍ത്ത് വായിക്കാം. റബ്ബര്‍ വില ഉയര്‍ത്താന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചാല്‍ ബിജെപിയെ പിന്തുണയ്ക്കുമെന്നായിരുന്നു തലശ്ശേരി ആര്‍ച്ച് ബിഷപ്പ് പറഞ്ഞത്. റബ്ബറിന് 300 രൂപയാക്കിയാല്‍ കേരളത്തില്‍ ബിജെപിക്ക് എംപിയില്ലെന്ന വിഷമം കുടിയേറ്റ ജനത മാറ്റിത്തരാമെന്ന അദ്ദേഹത്തില്‍ വാക്കുകള്‍ വലിയ ചര്‍ച്ചയ്ക്കാണ് വഴിവെച്ചത്.
കര്‍ഷക അനുകൂല രാഷ്ട്രീയം പറയുന്ന കേരള കോണ്‍ഗ്രസ് പാര്‍ട്ടികള്‍ വരെ പ്രതിസന്ധി മറികടക്കാന്‍ കാര്യമായതൊന്നും ചെയ്യുന്നില്ലെന്ന് കേരള കത്തോലിക് ബിഷപ്പ് കൗണ്‍സില്‍ (കെസിബിസി) ഔദ്യോഗിക വക്താവ് ഫാ. ജേക്കബ് ജി പാലക്കാപ്പിളളി പറഞ്ഞു. എല്‍ഡിഎഫിന്റെയും, യുഡിഎഫ്ന്റെയും നിലപാട് ഇതു തന്നെയാണെന്നും അദ്ദേഹം വിമര്‍ശിക്കുന്നുണ്ട്.
വിവിധ പാര്‍ട്ടികളിലെ നേതാക്കള്‍ വഴി വിഷയം അധികാരികളുടെ ശ്രദ്ധയില്പ്പെടുത്തിപ്പെടുത്താനാണ് ശ്രമം .കേരളകോണ്‍ഗ്രസ് (എം) ചെയര്മാന് ജോസ് കെ മാണി, ,ഗോവ ഗവര്‍ണര്‍ ശ്രധീരന് പിളള. ബംഗാള്‍ ഗവര്‍ണര്‍ സിവി ചന്ദ്രബോസ് എന്നിവരെ വിവരം ധരിപ്പിച്ചതായും ഫാ. ജേക്കബ് പറഞ്ഞു.
ഈസ്റ്ററിന് ശേഷം പാലാരിവട്ടം പിഒസെയില് ചേരുന്ന യോഗം. ഇതിനായി ആകഷന്‍ പ്ലാന്‍ തയ്യാറക്കുമെന്നും അദ്ദേഹം പറയുന്നുണ്ട്. കാഞ്ഞരിപ്പളളി ബിഷപ്പ് മാര്‍ ജോസ് പുളിക്കലിനെറ് അദ്ധ്യക്ഷതയിലുളള ജസ്റ്റിസ് ആന്റെ പീസ് കമ്മീകനും (ജെപിസി) വിഷയത്തില്‍ ഇടപ്പെടുമെന്നും വ്യക്തമാക്കി.






