
പ്രണയത്തിന് പ്രായമില്ലെന്ന് തെളിയിക്കുകയാണ് വീണ്ടും ഒരു വൈറല്‍ വീഡിയോ. പൊതുമധ്യത്തിലെ സ്നേഹപ്രകടനങ്ങള്‍ കേരളത്തിലെ നിരത്തുകളില്‍ വളരെ അപൂര്‍വ്വമായേ കാണാന്‍ കഴിയൂ. അത്തരമൊരു സ്നേഹപ്രകടത്തിന്റെ വീഡിയോയാണ് ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ ശ്രദ്ധനേടുന്നത്
റോഡിന്റെ വശം ചേര്‍ന്ന് നടന്നുവരികയാണ് ഒരു പ്രായമായ പുരുഷനും സ്ത്രീയും. റോഡ് സൈഡില്‍ കാര്‍ കിടക്കുന്നത് കണ്ട്, സ്ത്രീയുടെ കൈ പിടിച്ച് ഇടതുവശത്ത് നടന്നിരുന്നയാള്‍ വലത് വശത്തേക്ക് വരികയും അവരുടെ ഇടത് കൈ പിടിച്ച് റോഡിലെ തിരക്കില്‍ നിന്നും അവരെ സുരക്ഷിതയാക്കി പോകുന്നതുമാണ് വീഡിയോയില്‍ കാണുന്നത്.
വീഡിയോ ജെനിഫര്‍ റഹ്മാന് എന്ന ഇന്‍സ്റ്റാഗ്രാം അക്കൗണ്ടില്‍നിന്നുമാണ് പങ്കവയ്ക്കപ്പെട്ടിരിക്കുന്നത്. 'മനുഷ്യന്റെ സ്നേഹത്തിന്റെയും, കരുണയുടെയും, കരുതലിന്റെയും പ്രകടനമായി മാറി. അയാള്‍ അവരെ സുരക്ഷിതമായ വശത്തേക്ക് നയിച്ച രീതി' എന്നാണ് വീഡിയോ പങ്കിട്ടു കൊണ്ട് ജെനിഫര്‍ റഹ്മാന് കുറിച്ചത്. ഈ് വീഡിയോയ്ക്ക് ആറ് ദിവസം കൊണ്ട് പത്ത് ലക്ഷം പേരാണ് ലൈക്ക് നല്‍കിയിരിക്കുന്നത്
വീഡിയോയിലെ പ്രായമായ ദമ്പതികള്‍ കാഴ്ചക്കാരെ ആകര്‍ഷിച്ചു. 'എനിക്ക് വേണ്ടത് അത്രയേയുള്ളൂ' എന്നാണ് ഒരാള്‍ കുറിച്ചത്. '90 കളിലെ പ്രണയം. എവര്‍ഗ്രീന്‍' എന്നും മറ്റൊരാള്‍ കുറിച്ചു. മറ്റ് ചിലര്‍ വീഡിയോയിലെ ദമ്പതിമാരെ തിരിച്ചറിഞ്ഞു. , ''ഞാന്‍ എപ്പോഴും അവരെ കാണാറുണ്ട്. ഞങ്ങളുടെ ഓഫീസിനടുത്താണ് അവര്‍ താമസിക്കുന്നത്. അമ്മാവന് അവരെ വളരെയധികം ശ്രദ്ധിക്കുന്നു.
അദ്ദേഹം അവരെ എപ്പോഴും വൈകുന്നേരം നടക്കാന്‍ കൊണ്ടുപോകുന്നു. ഷോപ്പിംഗിന്, അദ്ദേഹം അവര്‍ക്കായി ഫ്രൂട്ട് ചോക്ലേറ്റുകള്‍ വാങ്ങുന്നു.' മറ്റ് ചിലര്‍ കരുതലും സ്നേഹവും അറിയണമെങ്കില്‍ പഴയ തലമുറയെ കണ്ടുപഠിക്കണമെന്നും അഭിപ്രായപ്പെട്ടു.






