
ന്യൂകാമ്പ്: സ്പാനിഷ് ലീഗിലെ എല്‍ക്ലാസ്സിക്കോയില്‍ റയല്‍മാഡ്രിഡിനെ തകര്‍ത്ത് ബാഴ്സിലോണ പോയിന്റ് വ്യത്യാസം 12 ആക്കി ഉയര്‍ത്തി. ഇന്നലെ നടന്ന മത്സരത്തില്‍ ഒമ്പതാം മിനിറ്റില്‍ പിന്നില്‍ പോയ ബാഴ്സ തിരിച്ചടിച്ചാണ് ജയം പിടിച്ചെടുത്തത്.
സെര്‍ജി റോബര്‍ട്ടോയും കെസ്സിയുമായിരുന്നു ബാഴ്സിലോണയെ വിജയത്തിലേക്ക് നയിച്ച സ്കോറര്‍മാര്‍. കാറ്റാലന്‍ ടീമിന്റെ സ്വന്തം അരിജൂവിന്റെ സെല്‍ഫ്ഗോളില്‍ പിന്നിലായ ശേഷമാണ് തിരിച്ചുകയറിയത്. 2018 -19 ന് ശേഷം ആദ്യമായിട്ടാണ് ബാഴ്സിലോണ റയലിനെ വീഴ്ത്തുന്നത്.
ചാംപ്യന്‍സ് ലീഗില്‍ ലിവര്‍പൂളിനെ തകര്‍ത്ത് ക്വാര്‍ട്ടറില്‍ കടന്നതിന് തൊട്ടുപിന്നാലെയാണ് എല്ക്ലാസ്സിക്കോയ്ക്ക് വേണ്ടി റയല്‍ ഇറങ്ങിയത്. എന്നാല്‍ പ്രതീക്ഷിച്ചപോലെ തിളങ്ങാന്‍ അവര്‍ക്കായില്ല. 21 ാം നൂറ്റാണ്ടിലെ എല്‍ ക്ലാസ്സിക്കോയില്‍ ആദ്യം സെല്‍ഫ് ഗോളടിച്ച താരമായിട്ടാണ് റോബര്‍ട്ടോ അരുജോ മാറിയത്. ഒമ്പതാം മിനിറ്റിലാണ് അരിജോ സ്വന്തം വലയില്‍ പന്തെത്തിച്ചത്. ആദ്യപകുതിയില്‍ മികച്ച കളി ബാഴ്സ പുറത്തെടുത്തു.






