
ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്‌ബോളില്‍ തകര്‍പ്പന്‍ ജയവുമായി മാഞ്ചസ്‌റ്റര്‍ സിറ്റി. ക്രിസ്‌റ്റല്‍ പാലസിനെതിരേ നടന്ന എവേ മത്സരത്തില്‍ ഒന്നിനെതിരേ നാലുഗോളുകള്‍ക്കാണു മാഞ്ചസ്‌റ്റര്‍ സിറ്റി ജയിച്ചത്.
ക്രിസ്‌റ്റലിന്റെ തട്ടകമായ സെല്‍ഹസ്‌റ്റ് പാര്‍ക്കില്‍ നടന്ന മത്സരത്തില്‍ മുന്‍ ചാമ്പ്യന്‍മാര്‍ക്കായി ഏര്‍ലിങ് ഹാളണ്ട്, റയാന്‍ ചെര്‍ക്കി എന്നിവര്‍ ഇരട്ട ഗോളടിച്ചു. സിറ്റി ഗോള്‍ കീപ്പര്‍ ജിയാന്‍ ലൂയിജി ഡൊന്നരൂമയുടെ സെല്‍ഫ് ഗോളാണു ക്രിസ്‌റ്റലിന്റെ അക്കൗണ്ടിലെത്തിയത്. പാലസിനെതിരേ 17-ാം മിനിറ്റില്‍ സിറ്റി മുന്നിലെത്തി. തകര്‍പ്പന്‍ ഹെഡറിലൂടെ സൂപ്പര്‍ സ്‌ട്രൈക്കര്‍ ഏര്‍ലിങ് ഹാളണ്ടാണ് വലകുലുക്കിയത്. മുന്നേറ്റങ്ങള്‍ തുടര്‍ന്ന സിറ്റി പാലസ് പ്രതിരോധത്തിന് നിരന്തരം വെല്ലുവിളികള്‍ സൃഷ്‌ടിച്ചു.
ഒന്നാം പകുതിയില്‍ കൂടുതല്‍ ഗോളുകള്‍ വീണില്ല. രണ്ടാം പകുതി തുടങ്ങി വൈകാതെ ചെര്‍ക്കിയിലൂടെ സിറ്റി രണ്ടാം ഗോളിലെത്തി. രണ്ട് മിനിറ്റിനു ശേഷം സെല്‍ഫ് ഗോളെത്തി. പാലസിന്റെ ഫ്രീകിക്ക് സിറ്റി ഗോള്‍ കീപ്പര്‍ ഡൊന്നറുമയുടെ സെല്‍ഫ് ഗോളിലാണ് കലാശിച്ചത്. യാരാ പിനോയുടെ ഡയറക്‌ട് ഫ്രീകിക്ക് ക്രോസ് ബാറിലും ഡൊന്നറൂമയുടെ ദേഹത്തും തട്ടി വലയില്‍ കയറി. സിറ്റി വിട്ടുകൊടുക്കാന്‍ തയാറായില്ല. കളി ഒരു മണിക്കൂര്‍ പിന്നിട്ടപ്പോള്‍ തകര്‍പ്പന്‍ ലോങ് റേഞ്ചറിലൂടെ ചെര്‍ക്കി വീണ്ടും വലകുലുക്കി. കളി തീരാന്‍ ആറ് മിനിറ്റ് ശേഷിക്കേ ഹാളണ്ടും ഇരട്ട ഗോള്‍ നേട്ടം പൂര്‍ത്തിയാക്കി.
മറ്റു മത്സരങ്ങളില്‍ ലിവര്‍പൂള്‍ 2-2 നു നോട്ടിങാം ഫോറസ്‌റ്റിനോടും എ.എഫ്.സി. ബോണ്‍മൗത്ത് 1-1 ന് എവര്‍ടണിനോടും സമനില വഴങ്ങി. ഹള്‍ സിറ്റി 1-0 ത്തിന് കവന്‍ട്രി സിറ്റിയെ തോല്‍പ്പിച്ചു. സ്വന്തം തട്ടകമായ ആന്‍ഫീല്‍ഡിലാണു ലിവര്‍പൂള്‍ തോല്‍വി നേരിട്ടത്. അലക്‌സ് ഇസാകും മുനോസും ലിവര്‍പൂളിനായും എന്‍ഡോയെ, ഗിബ്‌സ് - വൈറ്റ് എന്നിവര്‍ നോട്ടിങാമിനായും ഗോളടിച്ചു.







Comments