
വിന്‍ഡോക്(നമീബിയ): സിംബാബ്‌വേയ്‌ക്കെതിരായ ത്രിരാഷ്‌ട്ര ട്വന്റി20 ക്രിക്കറ്റ് പരമ്പരയിലെ മത്സരത്തില്‍ ഏഴ് വിക്കറ്റിന്റെ ജയവുമായി ദക്ഷിണാഫ്രിക്ക.
ആദ്യം ബാറ്റ് ചെയ്‌ത സിംബാബ്‌വേ എട്ട് വിക്കറ്റിന് 144 റണ്ണെടുത്തു. മറുപടി ബാറ്റ് ചെയ്‌ത ദക്ഷിണാഫ്രിക്ക കളി തീരാന്‍ 38 പന്തുകള്‍ ശേഷിക്കേ ലക്ഷ്യത്തിലെത്തി. ഡെവാള്‍ഡ് ബ്രെവിസ് (32 പന്തില്‍ ആറ് സിക്‌സറും ഏഴ് ഫോറുമടക്കം 75), റൂബിന്‍ ഹെര്‍മാന്‍ (ഏഴ് പന്തില്‍ 11) എന്നിവര്‍ ചേര്‍ന്നാണു വിജയ റണ്ണെടുത്തത്‌്. ആദ്യ മത്സരത്തില്‍ നമീബിയ ദക്ഷിണാഫ്രിക്കയെ 18 റണ്ണിനു തോല്‍പ്പിച്ചിരുന്നു. ഡെവാള്‍ഡ് ബ്രെവിസ് ആ മത്സരത്തിലും അര്‍ധ സെഞ്ചുറിയുമായി തിളങ്ങിയിരുന്നു. ഡെവാള്‍ഡ് ബ്രെവിസ് 50 പന്തില്‍ അഞ്ച് സിക്‌സറും നാല് ഫോറുമടക്കം 75 റണ്ണെടുത്തു പുറത്തായി. മൂന്ന് വിക്കറ്റ് വീതമെടുത്ത റൂബന്‍ ട്രംപല്‍മാന്‍, ജെ.ജെ. സ്‌മിറ്റ് എന്നിവരാണു ദക്ഷിണാഫ്രിക്കയെ ഞെട്ടിച്ചത്.
ഇന്നലെ നടന്ന മത്സരത്തില്‍ ടോസ് നേടിയ സിംബാബ്‌വേ നായകന്‍ സികന്ദര്‍ റാസ് ആദ്യം ബാറ്റ് ചെയ്യാന്‍ തീരുമാനിച്ചു. ഓപ്പണര്‍ ബ്രിയാന്‍ ബെന്നറ്റ് (35 പന്തില്‍ ഒരു സിക്‌സറും നാല് ഫോറുമടക്കം 34), താഡിവാന്‍ഷെ മാറുമാനി (13 പന്തില്‍ മൂന്ന് സിക്‌സറും ഒരു ഫോറുമടക്കം 30), ബെന്‍ കുറാന്‍ (12 പന്തില്‍ ഒരു സിക്‌സറും നാല് ഫോറുമടക്കം 24) എന്നിവരാണു സിംബാബ്‌വേയെ 100 കടത്തിയത്. ദക്ഷിണാഫ്രിക്കയ്‌്ക്കായി ദുയാന്‍ യാന്‍സെന്‍ മൂന്ന് വിക്കറ്റും പ്രെനാളന്‍ സുബ്രായന്‍ രണ്ട് വിക്കറ്റുമെടുത്തു. ഇതാന്‍ ബോഷ്, ക്വാനെ എംഫാക, ബ്യോണ്‍ ഫോര്‍ടുയിന്‍ എന്നിവര്‍ ഒരു വിക്കറ്റ് വീതമെടുത്തു. ലുഹാന്‍ ഡ്രി പ്രിട്ടോറിയസ് (22), ജോര്‍ദാന്‍ ഹെര്‍മാന്‍ (20), ടോണി ഡി സോഴ്‌സി (15) എന്നിവരെ പുറത്താക്കാന്‍ സിംബാബ്‌വേയ്‌ക്കായി. 24 പന്തില്‍ അര്‍ധ സെഞ്ചുറി കടന്ന ബ്രെവിസ് വിട്ടുകൊടുക്കാന്‍ തയാറല്ലായിരുന്നു.







Comments