
ചര്‍മ്മ സംരക്ഷണത്തിനുള്ള നിര്‍ദ്ദേശങ്ങളും ഉപദേശങ്ങളും സംബന്ധിച്ച നിരവധി വീഡിയോകളും റീലുകളും ഇപ്പോള്‍ ഇന്റര്‍നെറ്റില്‍ ലഭ്യമാണ്. അത്തരത്തില്‍ സിദ്ര അസീസ് എന്ന ട്വിറ്റര്‍ ഉപഭോക്താവ് തന്റെ ചര്‍മ്മ സംരക്ഷണ രഹസ്യം ട്വിറ്ററില്‍ പങ്കുവച്ചതോടെ ഇത് ശ്രദ്ധേയമാവുകയായിരുന്നു.
സിദ്ര ചുവന്ന നിറത്തിലുള്ള ഏതോ വസ്തു മുഖത്ത് തേച്ച് പിടിപ്പിച്ച ചിത്രം പങ്കുവച്ച് ചിത്രത്തോടൊപ്പം ഇങ്ങനെ കുറിച്ചു; ''അപ്പോള്‍ നമ്മള് എപ്പോഴാണ് അവരോട് പറയുക, നമ്മള് നമ്മുടെ രക്തം വേര്‍തിരിച്ച് ചര്‍മ്മ സംരക്ഷണത്തിനായി മുഖത്ത് ഇടുക സ്ത്രീകളേ എന്ന്. ചുവന്ന ചായം തേച്ച മുഖത്തിന്റെ ചിത്രത്തോടൊപ്പം കുറിപ്പ് കൂടിയായതോടെ ചിത്രം ഏറെ വൈറലായി. ഒറ്റ ദിവസത്തിനുള്ളില്‍ ഒരു ലക്ഷത്തിലേറെ പേര് ചിത്രം കണ്ടുകഴിഞ്ഞു.
ഈ ചിത്രം വൈറലായതിന് പിന്നാലെ നിരവധി കമന്റുകളും ഇതിന് ലഭിച്ചു. 'നിങ്ങളുടെ അപേക്ഷ എങ്ങനെയാണ് ഇത്ര സുഗമമായിരിക്കുന്നത്? ഞാന്‍ മുഖത്ത് പുരട്ടുമ്പോള്‍ എന്റെ രക്തത്തിന് ഈ വിചിത്രമായ കട്ടിയുള്ളതും നേര്‍ത്തതുമായ പാടുകള്‍ ഉണ്ട്.' ഒരാള്‍ എഴുതി. സത്യത്തില്‍ സിദ്രയും മറ്റ് സ്ത്രീകളും ചേര്‍ന്ന് പുരുഷന്മാരെ കബളിപ്പിക്കാന്‍ വേണ്ടി ഒരു താമശയ്ക്കായിരുന്നു ചിത്രം പങ്കുവച്ചത്.






