
തിരുവനന്തപുരം : പ്രതിപക്ഷത്തിന്റെ സഭയിലെ സത്യഗ്രഹത്തെ പരിഹസിച്ച് മന്ത്രി വി.ശിവന് കുട്ടി. ഞങ്ങളും മുന്‍പ് ശക്തമായി പ്രതിഷേധം നടത്തിയിട്ടുണ്ട് എന്നാല്‍ ഇതുപോലെ പ്രതിക്ഷേധം സഭയില്‍ ഉണ്ടായിട്ടില്ല.ഇത് എവിടുത്ത സമരം ആണ്-എന്ന് മന്ത്രി ശിവന്‍കുട്ടി ചോദിച്ചത്.
ഇന്നും ചോദ്യാത്തര വേള തുടുങ്ങുമ്പോള്‍ തന്നെ പ്രതിപക്ഷം പ്രതിക്ഷേധം തുടങ്ങിയിരുന്നു. പ്രതിഷേധ ഭാഗമായാണ് പ്രതിപക്ഷം നടുത്തളത്തില്‍ സത്യഗ്രഹസമരം തുടങ്ങിയത്. എന്നാല്‍ പ്രതിപക്ഷം നടത്തുന്ന സമരങ്ങളുടെ ദൃശ്യങ്ങളൊന്നും സഭാ ടിവിയിലൂടെകാണിക്കുന്നില്ല. തികച്ചും ഏകപക്ഷീയമായി, പ്രതിഷേധങ്ങളൊഴിവാക്കിയുള്ള ദൃശ്യങ്ങളാണ് സഭാ ടിവിയിലൂടെ ദൃശ്യമാക്കുന്നത്. ഇതിനെതിരെ മാധ്യമപ്രവര്‍ത്തകരും പത്രപ്രവര്‍ത്തക കൂട്ടായ്മകളും സ്പീക്കറെ നേരിട്ട് കണ്ട് സംസാരിച്ചിരുന്നെങ്കിലും പ്രതിപക്ഷത്തിന്റെ സത്യഗ്രഹ ദൃശ്യങ്ങള്‍ ഇതുവരെയും സഭാടിവിയിലൂടെ കാണിക്കുന്നില്ല
യുഡിഎഫ് അധികാരത്തിലിരിക്കെ കെ.എം.മാണിയുടെ ബജറ്റ് അവതരണം വി.ശിവന്‍കുട്ടി ഉള്‍പ്പെടെ പ്രതിപക്ഷം തടയാന്‍ ശ്രമിക്കുകയും സഭയില്‍ വലിയതോതില്‍ കയ്യാങ്കാളി ഉണ്ടാകുകയും ചെയ്തിരുന്നു. സ്പീക്കറുടെ ചേംബറില്‍ കയറി കസേര താഴെ തളളിയിടുകയും മൈക്കും മറ്റ് ഉപകരണങ്ങളും തല്ലിപ്പൊട്ടിക്കുകയും ചെയ്തിരുന്നു. ഇതിന്റെ കേസ് അടക്കം നടപടികള്‍ ഇപ്പോഴും തുടുരുകയാണ്.






