
കൊച്ചി : കൊച്ചിയില്‍ നടക്കുന്ന ഐഎസ്എല്‍ ഫൈനലില്‍ കേരളാ ബ്ലാസ്റ്റേഴ്സിനെ നേരിടാന്‍ ഇറങ്ങും മുന്‍പ് അത്ലറ്റികോ ഡി കൊല്‍ക്കത്തയ്ക്കെതിര ഓള് ഇന്ത്യ ഫുട്ബോള്‍ ഫെഡറേഷന് അച്ചടക്ക സമിതിയുടെ നടപടി. മുംബൈ സിറ്റി എഫ്സിയ്ക്കെതിരെ രണ്ടാം പാദ സെമിയിലെ മോശം പെരുമാറ്റത്തിനാണ് കൊല്‍ക്കത്തയ്ക്ക് വിധിച്ചിരിക്കുന്നത്.
കൊല്‍ക്കത്ത താരം യുവാന്‍ ബെലന്കോസോയ്ക്കും മത്സരത്തിന്റെ അവസാന മിനിറ്റുകളിലെ മോശം പെരുമാറ്റത്തിന്റെ പേരില്‍ പിഴ വിധിച്ചിട്ടുണ്ട്. കൊല്‍ക്കത്ത ടീമിന് ഏഴു ലക്ഷം രൂപയും ബെലന്കോസയ്ക്ക് മൂന്ന് ലക്ഷം രൂപയുമാണ് പിഴ വിധിച്ചിരിക്കുന്നത്. പിഴ തുക പത്ത് ദിവസത്തിനുള്ളില്‍ അടയ്ക്കണം. വൈകിട്ട് ഏഴുമണിയ്ക്കണ് ഐഎസ്എല്‍ മൂന്നാം സീസണിന്റെ കലാശപ്പോരാട്ടം.






