
കോട്ടയം : സന്തോഷ് പണ്ഡിറ്റിനെ പറ്റി കേള്‍ക്കാത്ത മലയാളികളില്ല . സിനിമകളിലെ വ്യത്യസ്തതയും അതുപോലയുളള അഭിനയ രീതിയും ഒക്കെയായി കുറുച്ചകാലമായി പണ്ഡിറ്റ് മലയാളികള്‍ക്കിടയിലുണ്ട്. അദ്ദേഹത്തിന്റെ സോഷ്യല്‍ മീഡിയ പോസ്റ്റുകളിലുമുണ്ട് വ്യത്യസ്തത.
കഷ്ടപ്പെടുന്നവര്‍ക്ക് സഹായവുമായി സന്തോഷ് എത്തുന്നത് പലപ്പോഴും ജനശ്രദ്ധനേടാറുണ്ട്. ഇപ്പോള്‍ കളള നോട്ട് നല്കി യുവാവ് പറ്റിച്ച 93 കാരിയായ ലോട്ടറി വില്‍പ്പനക്കാരിയെ നേരില്‍ കാണാന്‍ എത്തിയിരിക്കുകയാണ് സന്തോഷ് പണ്ഡിറ്റ്.
ദേവയാനിയമ്മയെ സഹായിക്കാന്‍ നിരവധി പേരാണ് എത്തിയത്.സുമനസ്സുകളുടെ സ്നേഹം സഹായമായി എത്തിയതോടെ വീണ്ടും ദേവിയാനിയമ്മ ലോട്ടറി കച്ചവടം ആരംഭിച്ചിട്ടുണ്ട്.






