കൊച്ചി: കൊച്ചി നഗരം ഐ.എസ്.എല്‍ ആവേശത്തില്‍. കളിയെ വരവേല്‍ക്കാന്‍ ആരാധകര്‍ കൊച്ചി സ്റ്റേഡിയത്തില്‍ എത്തിക്കഴിഞ്ഞു. വൈകുന്നേരം മുന്ന് മണി മുതല്‍ കാണികള്‍ക്ക് പ്രവേശനം അനുദവിച്ചു. ഇരു ടീമുകളും കലൂര്‍ രാജ്യാന്തര സ്റ്റേഡിയത്തില്‍ എത്തിക്കഴിഞ്ഞു.
കേരള ബ്ലാസ്റ്റേഴ്സ് ഉടമ സച്ചിന് തെന്‍ഡുല്‍ക്കറും കൊല്‍ക്കത്ത ടീം ഉടമ സൗരവ് ഗാംഗുലിയും കളി കാണാന്‍ കൊച്ചിയില്‍ എത്തിയിട്ടുണ്ട്. ബോളിവുഡ് താരങ്ങളായ അമിതാബ് ബച്ചന്, അഭിഷേക് ബച്ചന് ഹൃതിക് റോഷന് തുടങ്ങിയവരും കൊച്ചിയില്‍ എത്തിയിട്ടുണ്ട്.
ഐ.എസ്.എല്ലിന്റെ മുന്നാം സീസന്റെ ഫൈനലാണ് ഇന്ന് കൊച്ചിയില്‍ നടക്കുന്നത്. അത്ലറ്റികോ ഡി കൊല്‍ക്കത്തയെ നേരിടുമ്പോള്‍ രണ്ട് വര്‍ഷം മുന്‍പ് കൈവിട്ട കിരീടം തിരിച്ചു പിടിക്കാനാകും ബ്ലാസ്റ്റേഴ്സിന്റെ ശ്രമം. രണ്ടാം കിരീടമാണ് കൊല്‍ക്കത്തയുടെ ലക്ഷ്യം. ഐ.എസ്.എല്‍ ഉദ്ഘാടന സീസന്റെ ആവര്‍ത്തനമാകും ഇന്ന് കൊച്ചിയില്‍ നടക്കുന്നത്.






