
കണ്ണൂര്‍ :വിയ്യൂര്‍ അതീവ സുരക്ഷാ ജയിലില്‍ കഴിയുന്ന കൊടുംകുറ്റവാളി റിപ്പര്‍ ജയാനന്ദന് 17 വർഷത്തിന് ശേഷം പരോളിൽ പുറത്തിറങ്ങി. മകളുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ ഹൈക്കോടതിയാണ് രണ്ട് ദിവസത്തെ പരോള്‍ അനുവദിച്ചത്. പോലീസ് അകമ്പടിയിലാകും നാളെ വടക്കുന്നാഥ ക്ഷേത്രത്തിൽ നടക്കുന്ന വിവാഹത്തില്‍ പങ്കെടുക്കുക. ഇന്ന് രാവിലെയാണ് മാള പൊയ്യയിലെ വീട്ടിലേക്ക് ജയാനന്ദനെ കൊണ്ടുപോയത്. മാള പോലീസ് സ്റ്റേഷനില്‍ എത്തിച്ച ശേഷമായിരുന്നു വീട്ടിലേക്ക് കൊണ്ടുപോയത്. ജയാനന്ദന്റെ ഭാര്യയുടെ ഹര്‍ജി പരിഗണിച്ചാണ് രണ്ട് ദിവസത്തെ പരോള്‍ അനുവദിച്ചത്. അതീവ അപകടകാരിയായതിനാൽ പരോൾ പോലും അനുവദിച്ചിരുന്നില്ല. അഭിഭാഷക കൂടിയായ മകളുടെ അപക്ഷേ പരിഗണിച്ചാണ് പൂർണ്ണ സമയവും പോലീസ് അകമ്പടിയോടെയുള്ള പരോൾ ഹൈക്കാടതി അനുവദിച്ചത്.
ഇരട്ടക്കൊലക്കേസ് ഉള്‍പ്പെടെ വിവിധ കൊലക്കേസുകളില്‍ പ്രതിയാണു ജയാനന്ദന്. പുത്തന്‍വേലിക്കരയില്‍ ദേവകി എന്ന സ്ത്രീയെ കൊലപ്പെടുത്തിയ കേസില്‍ വധശിക്ഷയ്ക്കു വിധിക്കപ്പെട്ട ജയാനന്ദന്, സുപ്രീംകോടതി ഇടപെടലിനെത്തുടര്‍ന്നു ശിക്ഷ ഇളവു ലഭിച്ചു ജീവപര്യന്തം തടവ് അനുഭവിക്കുകയാണിപ്പോള്‍. കൂര്‍ത്ത ആയുധങ്ങളുപയോഗിച്ചു സ്ത്രീകളെ കൊലപ്പെടുത്തിയശേഷം ആഭരണ മോഷണമാണ് ഇയാളുടെ രീതി. ഏഴു കേസില്‍ അഞ്ചെണ്ണത്തില്‍ കുറ്റവിമുക്തനായി.






