
മിനിസ്ക്രീനിലൂടെയും മിമിക്രിവേദികളിലൂടെയും വെള്ളിത്തിരയിലെത്തിയ താരമാണ് നോബി മാര്‍ക്കോസ്. ടെലിവിഷന്‍ റിയാലിറ്റി ഷോയിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതനായ നോബി കാണികള്‍ക്ക് ഏറെ പ്രിയപ്പെട്ട ഹാസ്യ താരമാണ്. ബിഗ് ബോസ് ഷോയില്‍ മത്സരാര്‍ത്ഥിയായും നോബി തിളങ്ങിയിരുന്നു. അന്ന് പ്രണയ വിവാഹത്തെക്കുറിച്ചും കുടുംബത്തെക്കുറിച്ചുമെല്ലാമുള്ള നോബിയുടെ വാക്കുകള്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇപ്പോഴിതാ ഭാര്യ ആര്യ അഭിഭാഷകയായി എന്‍ റോള്‍ ചെയ്തതിന്റെ സന്തോഷം ഫെയ്സ്ബുക്ക് കുറിപ്പിലൂടെ പങ്കുവച്ചിരിക്കുകയാണ് താരം. ‘‘നിന്റെ സ്വപ്നം നീ യാഥാര്‍ത്ഥ്യമാക്കി, അഭിനന്ദനങ്ങള്‍ അഡ്വക്കറ്റ് ആര്യ നോബി..’’ എന്നാണ് ആര്യയുടെ ചിത്രത്തിനൊപ്പം നോബി കുറിച്ചത്. നിരവധി പേര് പോസ്റ്റിനു താഴെ അഭിനന്ദനം അറിയിച്ചിട്ടുണ്ട്.
കോമഡി സ്റ്റാര്‍സ് ചെയ്യുന്ന സമയത്തായിരുന്നു ആര്യയും നോബിയും പ്രണയത്തിലായത്. ആര്യ പഠിച്ചിരുന്ന കോളേജില്‍ പരിപാടി അവതരിപ്പിക്കാനായി പോയിരുന്ന നോബി ഫോണ്‍ നമ്പര്‍ കൈമാറി വിളി തുടങ്ങി. പിന്നീട് പ്രണയത്തിലായ ഇവര്‍ ഇന്റര്കാസ്റ്റായതു കൊണ്ട് വീട്ടുകാര്‍ ബന്ധത്തെ എതിര്‍ത്തു. അതുകൊണ്ട് ഒളിച്ചോടിയാണ് ഇവര്‍ വിവാഹിതരായത്. ഇതിഹാസയുടെ ഷൂട്ടിംഗ് സെറ്റില്‍ നിന്നും പോയാണ് നോബി ആര്യയെ വിവാഹം ചെയ്തത്. തലേദിവസവും ഷൂട്ടിംഗില്‍ പങ്കെടുത്ത് പിറ്റേ ദിവസം കല്യാണത്തിന് തയ്യാറാവുകയായിരുന്നു നോബി. കല്യാണം കഴിഞ്ഞ സമയത്ത് ഇത് കല്യാണ ചെക്കനല്ലേ എന്നായിരുന്നു ആളുകളുടെ ചോദ്യം. സീരിയല്‍ ഷൂട്ടിംഗ് നടക്കുന്നതിനാല്‍ സീരിയലിന് വേണ്ടിയുള്ള വിവാഹമെന്നായിരുന്നു ചിലര്‍ കരുതിയത്. കല്യാണം കഴിഞ്ഞ അതേ ദിവസം തന്നെ പ്രോഗ്രാമിന് പോയി. തുടക്കത്തില്‍ ഇവരുടെ വീട്ടുകാര്‍ക്ക് പ്രശന്ങ്ങളുണ്ടായിരുന്നെങ്കിലും പിന്നീട് ഇരുവീട്ടുകാരും ഇവരെ കൈനീട്ടി സ്വീകരിച്ചു. ഒളിച്ചോടി വിവാഹം ചെയ്തതിന്റെ നാണക്കേടില്‍ കല്യാണം കഴിഞ്ഞ് ആര്യ പഠിപ്പ് നിര്‍ത്തി. പിന്നീട് മകനായ ശേഷം പഠിപ്പ് തുടങ്ങി. ബിഗ് ബോസിലായിരുന്നപ്പോള്‍ ഏറ്റവും കൂടുതല്‍ മിസ് ചെയ്തത് ആര്യയേയും മകന് ധ്യാനിനെയുമാണെന്ന് നോബി പറഞ്ഞിരുന്നു.






