കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടി മലയാളി താരം മുഹമ്മദ് റാഫി ഗോള്‍ നേടി. ക്യാപ്റ്റന്‍ ആരോണ്‍ ഹ്യൂസ് പരുക്കേറ്റ് പുറത്ത് പോയതിന് പിന്നാലെയാണ് റാഫിയുടെ ബൂട്ടിലൂടെ കേരളം മുന്നിലെത്തിയത്. ഈ സീസണില്‍ റാഫിയുടെ രണ്ടാം ഗോളാണിത്. 37-ാം മിനിറ്റിലാണ് റാഫി ഗോള്‍ നേടിയത്.






