
ഒരു യുവതിയുടെ ആഭരണത്തിന്റെ വീഡിയോയാണ് ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലാവുന്നത്. വിവാഹത്തിന് വലിയ ആഭരണങ്ങള്‍ ധരിക്കുന്നവരും തീരെ ആഭരണം ധരിക്കാത്തവരുമുണ്ട്. പക്ഷേ ഇവിടെ വിവാഹത്തിനായി ഒരു യുവതി ധരിച്ചിരിക്കുന്നത് വലിയൊരു മാലയാണ്.
ലെഹങ്കയാണ് ഇവരുടെ വേഷം. യുവതി ധരിച്ചിരിക്കുന്ന മാലയക്ക് രണ്ട് ഭാഗങ്ങളുണ്ട്. ആദ്യത്തെ ഭാഗം കഴുത്തിന്റെ അവിടെയാണ് എങ്കില്‍ രണ്ടാമത്തെ ഭാഗം വയറിന്റെ അടുത്താണ്. വലിയ ഒരു പാത്രം പോലെയാണ് ഈ ഭാഗം കിടക്കുന്നത്.
നിരന്തരം കമന്റുകള്‍ വന്നതുകൊണ്ടാകാം വീഡിയോയുടെ കമന്റ് ബോക്സ് ഓഫാാക്കിയിരിക്കുകയാണ്. ദില്ലിയില്‍ നിന്നുള്ള പ്രൊഫഷണല്‍ ഹെയര്‍ ആന്‍ഡ് മേക്കപ്പ് ആര്‍ട്ടിസ്റ്റായ ഗംഗന് നോണിയാണ് വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ ഷെയര്‍ ചെയ്തിരിക്കുന്നത്. പെണ്‍കുട്ടിയുടെ സൗന്ദര്യമോ, ലെഹങ്കയുടെ ഭംഗിയോ ഒന്നും തന്നെ ഇത്രയും വലിയ ആഭരണങ്ങള്‍ ഉളളതിനാല്‍ കാണാന്‍ സാധിക്കുന്നില്ല.
115,560 ലൈക്കുകളാണ് ഇതുവരെ വീഡിയോയ്ക്ക് ലഭിച്ചിരിക്കുന്നത്. ഏതായാലും മാല യുവതിയുടെ തന്നെയാണോ അതോ മേക്കപ്പ് ആര്‍ട്ടിസ്റ്റ് ധരിപ്പിച്ചത് ആണോ എന്നതില്‍ വ്യക്തതതയില്ല.






