
പലര്‍ക്കും ഇന്ന് യൂട്യൂബ് ഒരു വരുമാന മാര്‍ഗമാണ്. ഈ വീഡിയോകളില്‍ മികച്ച കണ്ടന്റുകളുളളവയും, വെറുതെ തട്ടിക്കൂട്ടുന്നവയും ഉള്‍പ്പെടുന്നു.
അത്തരത്തിലൊരു വീഡിയോയ്ക്കെതിരെ ഒരു യൂട്യൂബര്‍ ഇപ്പോള്‍ വിമര്‍ശനം നേരിട്ടുകൊണ്ടിരിക്കുകയാണ്. കാരണം മറ്റൊന്നുമല്ല മുത്തച്ഛന്റെ അന്ത്യകര്‍മ്മങ്ങളുടെ വ്ളോഗ് ഇയാള്‍ പോസ്റ്റുു ചെയ്തു എന്നതു തന്നെ . ഇത് തികച്ചും അനുചിതമായിപ്പോയി എന്നാണ് നെറ്റിസണ്‍സിന്റെ അഭിപ്രായം. ലക്ഷയ് ചൗധരി എന്ന യൂട്യൂബറാണ് ഇപ്പോള്‍ തന്റെ അമ്മയുടെ പിതാവിന്റെ ശവസംസ്കാര ചടങ്ങുകളില്‍ നിന്നുള്ള വീഡിയോയെടുത്ത് യൂട്യൂബില്‍ പങ്കു വച്ചതിനെ തുടര്‍ന്ന് വിമര്‍ശനം നേരിട്ടു കൊണ്ടിരിക്കുന്നത്. വീഡിയോ അധികം വൈകാതെ തന്നെ വൈറലായി. എന്തെന്നാല്‍, അത്രയേറെ വിമര്‍ശനങ്ങളാണ് ഈ വീഡിയോയ്ക്ക് നേരിട്ടത്.
നാല് മില്ല്യണ്‍ ആളുകളാണ് ലക്ഷയ് ചൗധരി വ്ളോഗ് എന്ന ലക്ഷയ്യുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്തിരിക്കുന്നത്. യൂട്യൂബറുടെ വീട്ടില്‍ മാര്‍ച്ച് 18 നായിരുന്നു അമ്മയുടെ പിതാവിന്റെ അന്ത്യകര്‍മ്മങ്ങള്‍ നടന്നത്.
ഈ ചടങ്ങുകളുടെ വീഡിയോയാണ് ഇയാള്‍ പോസ്റ്റ് ചെയ്തത്. മുത്തച്ഛനെ കുറിച്ച് പറയുമ്പോള്‍ 'കുറ്റബോധം ഒന്നും തന്നെ ഇല്ലാതെ ഏറെക്കാലം ജീവിച്ചു' എന്നും ലക്ഷയ് പറയുന്നുണ്ട്.
'മുത്തച്ഛനുള്ള അന്ത്യാഞ്ജലി' എന്നായിരുന്നു വീഡിയോയ്ക്ക് ഇയാള്‍ പേര് നല്‍കിയിരുന്നത്. എന്നാല്‍, വീഡിയോ ട്വിറ്ററില്‍ അനേകം പേര് വലിയ രീതിയില്‍ വിമര്‍ശിക്കുകയുണ്ടായി. മിക്ക ആളുകളും ഇന്ന് സോഷ്യല്‍ മീഡിയയില്‍ ആളുകള്‍ക്ക് എന്തൊക്കെ പങ്കു വയ്ക്കണം എന്തൊക്കെ പങ്കു വയ്ക്കരുത് എന്ന കാര്യത്തില്‍ യാതൊരു വകതിരിവും ഇല്ല എന്നായിരുന്നു കുറിച്ചത്. ഈ വീഡിയോ ഒഴിവാക്കേണ്ടതായിരുന്നു എന്നും അനേകം പേര് കമന്റ് ചെയ്തു. പിന്നീട് ലക്ഷയ് തന്റെ വീഡിയോയുടെ തമ്പ്നെയില്‍ മാറ്റി. 'ഗ്രാമത്തിലെ പഴയ ദിനം' എന്നാക്കിയിരുന്നു.
CoNtEnT CrEaToR pic.twitter.com/vpwnmydKs8
— Dr Nimo Yadav (@niiravmodi) March 20, 2023






