ഇറ്റലി : 2022 ഫുട്ബോള്‍ ലോകകപ്പിന് ശേഷം ദേശീയ ടീമുകള്‍ ഇന്ന് വീണ്ടും കളിക്കളത്തില്‍ ഇറങ്ങും. യുവേഫ 2024 യൂറോകപ്പ് യോഗ്യത മത്സരങ്ങള്‍ ഇന്ന് തുടക്കമാകും. യുറോപ്യന്‍ ഫുട്ബോളിലെ മുന്‍ നിര ടീമുകളായ പോര്‍ച്ചുഗലും ,ഇംഗ്ലണ്ടും ,ഇറ്റലിയും, ഇന്ന് കളിക്കളത്തില്‍ ഇറങ്ങും. ഇന്നത്തെ ഏറ്റവും വാശിയേറിയ പോരട്ടംഇംഗ്ലണ്ടിനെതിരെ ഇറ്റലി ഇറങ്ങുമ്പോഴാണ്. 2020 യുറോ കപ്പ് ഫൈനലില്‍ ഇംഗ്ലണ്ടിനെ പാരജയപ്പെടുത്തിയാണ് ഇറ്റലി കപ്പ് ഉയര്‍ത്തിയത്. അതുകൊണ്ട് തന്നെ കഴിഞ്ഞ ഫൈനിലേറ്റ തോല്‍വിക്ക് പകരം വീട്ടുന്നതിനാണ് ഇംഗ്ലണ്ട് അരയെും തലയും കെട്ടി ഇന്ന്ഇറങ്ങുന്നത്. ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ നേതൃത്വത്തില്‍ ഇറങ്ങുന്ന പോര്‍ച്ചുഗലിന്റെ എതിരാളികള്‍ ലിച്ച്ടെന്സെറ്റയില് ആണ്.
ലോകകപ്പ് ഫുട്ബോളില്‍ നിലവിലുളള ഏറ്റവും മികച്ച ടീമുമായാണ് ഇംഗ്ലണ്ട് ഇക്കുറി യുറോ കപ്പിന് ഇറങ്ങുന്നത്. കപ്പിനും ചുണ്ടിനും അരികയില് വെച്ച നഷ്ടപ്പെട്ട് കിരീടം തിരിച്ചു പിടിക്കുക എന്നതാണ് ടീമിന്റെ ലക്ഷ്യം.
ആദ്യഘട്ടത്തില്‍ ടീം പ്രാഖ്യാപിച്ചതിന് ശേഷം മൂന്ന് താരങ്ങള്‍ക്ക് പരുക്കേറ്റത് പരിശീലകന് സൗത്ത് ഗേറ്റിന് തിരിച്ചടിയായി. മാഞ്ചസ്റ്റര്‍ യുണെറ്റഡിനായി തിളങ്ങുന്ന പ്രകടനം കാഴ്ചവെക്കുന്ന മാര്‍ക്സ് റാഷ്ഫോര്‍ഡ്, ന്യൂകാസിലിന്റെ ഗോള്‍കീപ്പര്‍ നിക്ക് പോപ്പ് ,ചെല്‍സി മിഡ്ഫീല്‍ഡര്‍ മേസണ്‍ മൗണ്ട് എന്നിവര്‍ക്കാണ് പരുക്ക് തിരിച്ചടിയായത്.
യുവന്റസ് താരം ഫെഡറികോ ചിസെ തന്നെ ആയിരിക്കും ടീമിന്റെ ആക്രമണത്തിന് ചുക്കാന്‍ പിടിക്കുക. ഇന്ത്യന്‍ സമയം ഇന്ന് രാത്രി 1്.15 ന് ഇറ്റലി നാപോളയിലെ മറഡോണ സേറ്റഡലയത്തിലാണ് മത്സരം.






