തുടര്‍ച്ചയായി മൂന്ന് കളികളില്‍ മൊത്തം നേരിട്ടത് മൂന്ന് പന്തുകള്‍. മൂന്ന് തവണയും ആദ്യ പന്തില്‍ തന്നെ പുറത്താകുക. ഒരിക്കലും ഒരു കളിക്കാരനും കരിയറില്‍ ആഗ്രഹിക്കാത്ത വിധിയാണ് കഴിഞ്ഞ ദിവസം സൂര്യകുമാര്‍ യാദവിനെ തേടി വന്നത്. താരത്തിന്റെ പതനം വിമര്‍ശകര്‍ ട്രോളി ആഘോഷമാക്കുമ്പോള്‍ ഇനി ഒരു തിരിച്ചുവരവിന്റെ അവസരം കാക്കുകയേ രക്ഷയുള്ളൂ.
അതേസമയം തുടര്‍ച്ചയായ മൂന്ന് കളികളില്‍ അക്കൗണ്ട് തുറക്കും മുമ്പ് പുറത്തായ കളിക്കാരുടെ പട്ടികയില്‍ ഇന്ത്യയുടെ ഇതിഹാസ താരം സച്ചിന് തെന്‍ഡുല്‍ക്കറാണ് സൂര്യകുമാര്‍ യാദവിന്റെ മുന്‍ഗാമി. 1994 ല്‍ സെപ്തംബര്‍ 9 ന് ഓസ്ട്രേലിയയ്ക്ക് എതിരേ 110 റണ്‍സ് അടിച്ച് ഏകദിനത്തിലെ ആദ്യ സെഞ്ച്വറി നേടിയതിന്റെ പിന്നാലെ വന്ന മൂന്ന് മത്സരത്തില്‍ തുടര്‍ച്ചയായി സച്ചിന് ഡക്കിന് പുറത്തായി. ആദ്യ സെഞ്ച്വറി അടിക്കാന്‍ 78 ഏകദിനം കാത്തിരുന്ന സച്ചിന് പക്ഷേ പിന്നീട് കരിയറില്‍ ഒരിക്കലും അത്തരം പ്രശ്നം നേരിടേണ്ടി വന്നിട്ടില്ല.
1994 സെപ്തംബര്‍ 17 ന് ശ്രീലങ്കയ്ക്ക് എതിരേ നേരിട്ട രണ്ടാം പന്തില്‍ സച്ചിന് പുറത്തായി. മഴ കൊണ്ടുപോയ മത്സരത്തില്‍ 23.4 ഓവറില്‍ 98 റണ്‍സാണ് ശ്രീലങ്ക നേടിയത്. ഇന്ത്യ നാലു വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ ജയിച്ചെങ്കിലും ചാമിന്ദവാസിന്റെ രണ്ടാം പന്തില്‍ സച്ചിന് പുറത്തായി. പിന്നാലെ ഒക്ടോബര്‍ 17 നും 20 നും നടന്ന രണ്ട് ഏകദിനത്തിലും വെസ്റ്റിന്‍ഡീസിനെതിരേ അക്കൗണ്ട് തുറക്കും മുമ്പ് സച്ചിന് കൂടാരം കയറി.

17 ന് നടന്ന വിന്‍ഡീസിനെതിരേയുള്ള മത്സരത്തില്‍ കേവലം നാലു പന്തുകളാണ് സച്ചിന് നേരിട്ടത്. വാല്‍ഷിന്റെ പന്തില്‍ ലാറയ്ക്ക് ക്യാച്ച് നല്കി താരം മടങ്ങി. വെസ്റ്റിന്‍ഡീസിനെതിരേ അടുത്ത മത്സരത്തിലും സച്ചിന് പൂജ്യനായി. ഇത്തവണ നാലു പന്തുകള്‍ നേരിട്ട താരം കഫിയുടെ പന്തില്‍ ഹൂപ്പറിന് വിക്കറ്റ് നല്‍കിയാണ് മടങ്ങിയത്. അതേസമയം ഈ മത്സരത്തിലൊന്നും സച്ചിന് ആദ്യ പന്തിലായിരുന്നില്ല പുറത്തായത്. നേരിട്ട ആദ്യ പന്തില്‍ തന്നെ മൂന്ന് കളികളിലും മടങ്ങുക എന്ന നിര്‍ഭാഗ്യകരമായ റെക്കോഡ് പക്ഷേ സൂര്യകുമാര്‍ യാദവിന് മാത്രമാണ്.
സച്ചിനും സൂര്യകുമാറിനും പുറമേ തുടര്‍ച്ചയായി മൂന്ന് കളികളില്‍ ഡെക്കായതിന്റെ റെക്കോഡുള്ളത് മുന്‍ നായകന് അനില്‍ കുംബ്ളേ, സഹീര്ഖാന്, ജസ്പ്രീത് ബുംറ എന്നിവര്‍ക്കാണ്. പക്ഷേ ഇവരെല്ലാം ഇന്ത്യയുടെ ബൗളര്‍മാരായതിനാല്‍ ബാറ്റിംഗില്‍ കാര്യമായ പരിശീലനം കിട്ടാറില്ല.

Comments