
ന്യൂഡല്‍ഹി : രാജ്യത്തെ കോവിഡ് കേസുകളില്‍ വീണ്ടും വര്‍ധനവ്. തുടര്‍ച്ചയായ എട്ടാം ദിവസവും കോവിഡ് ബാധിതര്‍ ആയിരത്തിന് മുകളിലാണ്. പുതുതായി 1300 പേര്‍ക്കാണ് കോവിഡ് സ്ഥികരീച്ചു. 140 ദിവസത്തിനിടെ ഏറ്റവും ഉയര്‍ന്ന് കണക്കാണിത്. 1.46 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവറ്റി നിരക്ക്. 24 മണിക്കൂറിനിടെ മൂന്ന് പേര് കോവിഡ് ബാധിച്ച് മരിച്ചു. മരണനിരക്ക് 1.19 ശതമാനമാണെന്നും സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു.രാജ്യത്തെ കോവിഡ് കേസുകളില്‍ വര്‍ധനവ് രേഖപ്പെടുത്തുന്ന സാഹചര്യത്തില്‍ മുന്‍കരുതല്‍ പാലിക്കാന്‍ പ്രധാനമന്ത്രി ജനങ്ങളോട് നിര്‍ദ്ദേശിച്ചു. കൂടുതല്‍ നിയന്ത്രണങ്ങള്‍ നടപ്പാക്കുന്നതിനെ കുറിച്ച് ഇന്നലെ ചേര്‍ന്ന ഉന്നതല യോഗത്തില്‍ തീരുമാനിച്ചില്ല.
പോസ്റ്റീവ് സാമ്പിളുകളുടെ ജനികത പരിശോധന കര്‍ശനമായി നടത്തണം. ആശുപത്രികള്‍ പ്രതിസന്ധിയെ നേരിടാന്‍ സജ്ജമെന്ന് ഉറപ്പക്കണം ഇതിനായി മോക് ഡ്രില്ലുകള്‍ നടത്തണമെന്നും പ്രധാനമന്ത്രി പറഞ്ഞു. പ്രധാനമന്ത്രിക്ക് പുറമേ കേന്ദ്ര ആരോഗ്യമന്ത്രി മന്‍സൂഖ് മാണ്ഡവ്യ, ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷണ്, ആരോഗ്യവകുപ്പിലെ ഉന്നത ഉദോഗ്യസ്ഥന്‍ തുടങ്ങിയവരും ഇന്നലെ ചേര്‍ന്ന യോഗത്തില്‍ പങ്കെടുത്ത. നിലവല്‍ 7605 പേര്‍ക്കാണ് രാജ്യത്ത് രോഗബാധയുളളത്. ടെസ്റ്റ് പോസിറ്റിവറ്റി നിരക്ക് 1.46 ആയി ഉയര്‍ന്നു.






