
വേട്ടയാടലിലും വേഗതയിലും മുന്‍പന്തിയിലാണ് ചീറ്റകള്‍. കഴിഞ്ഞ ദിവസം പുറത്തുവന്ന ഇവയുടെ വേട്ടയാടലിന്റെ ദൃശ്യങ്ങളാണ് സമൂഹ മാധ്യമത്തില്‍ വൈറലാകുന്നത്. @rangercole എന്ന ഇന്‍സ്റ്റഗ്രാം അക്കൗണ്ടാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. വാനപാതയുടെ നടുവിലൂടെ പോകുന്ന റോഡിലേക്ക് എന്തോ കണ്ട് പേടിച്ചോടുന്ന മാന്‍ കൂട്ടത്തെയാണ് ആദ്യം വീഡിയോയില്‍ കാണുന്നത്. എന്നാല്‍ ഇവര്‍ക്ക് പിന്നാലെ ചീറിപ്പാഞ്ഞ് രണ്ട് ചീറ്റകള്‍ പായുകയാണ്. ആഫ്രിക്കന്‍ വന്‍കരയില്‍ കാണുന്ന ഇംപാലയെ വേട്ടയാടുന്ന രണ്ട് ചീറ്റകളാണ് ദൃശ്യത്തിലുള്ളത്. വേള്‍ഡ് വൈല്‍ഡ് ലൈഫ് ഫണ്ടിന്റെ റിപ്പോര്‍ട്ടുകള്‍ പ്രകാരം മണിക്കൂറില്‍ 103 കിലോ മീറ്റര്‍ വേഗതയില്‍ വരെ ഓടുവാന്‍ ചീറ്റകള്‍ക്ക് സാധിക്കും.
ദക്ഷിണാഫ്രിക്കയിലെ പിലന്സ്ബര്ഗ് ഗെയിം റിസര്‍വില്‍ നിന്നു പകര്‍ത്തിയ ദൃശ്യങ്ങളാണ് വൈറലായത്. അതിവേഗത്തിലോടിയ രണ്ട് ചീറ്റകള്‍ ഓട്ടം നിര്‍ത്തുന്നത് മാനിനെ കിട്ടുമ്പോഴാണ്. തുടര്‍ന്ന് മാനിനെ വലിച്ചിഴച്ച് റോഡിനു പുറത്തേക്ക് കൊണ്ടു പോകുന്നതും കാണാം.
നിമിഷ നേരങ്ങള്‍ക്കുള്ളിലാണ് വീഡിയോ വൈറലായത്. വിവിധ തരത്തിലുള്ള കമന്റുകളാണ് വീഡിയോയ്ക്ക് താഴെ വന്നെത്തുന്നത്.






