വാഹനങ്ങള്‍ ഓടിക്കുക എന്നത് അത്ര എളുപ്പമുളള കാര്യമല്ല. പ്രത്യേകിച്ച് ബസുകള്‍ പോലുളള വലിയ വാഹനങ്ങള്‍. കാണുന്നവര്‍ക്ക് നിസാരമാണെന്ന് തോന്നുമെങ്കിലും ശ്രദ്ധയും ഏകാഗ്രതയും എല്ലാം അതിനാവശ്യമാണ്. ഒരു നിമിഷം ശ്രദ്ധ മാറിയാല്‍ ഓടിക്കുന്ന ആള്‍ക്ക് മാത്രമല്ല കൂടെ യാത്ര ചെയ്യുന്നവരുടെയും ജീവന് അപകടത്തിലാകാനും സാധ്യതകള്‍ ഏറെയാണ്. എന്നാല്‍ ഇതു മാത്രമല്ല ഡ്രൈവര്‍ക്ക് ഒരു ചെറിയ അസ്വസ്തത ഉണ്ടായാല്‍ പോലും കാര്യങ്ങള്‍ അവതാളത്തിലാകും. ഡ്രൈവര്‍ക്ക് ഹൃദയാഘാതവും പക്ഷഘാതവും ഒക്കെ വന്ന് വണ്ടി മറിയുകയും നിരവധി ആളുകള്‍ മരണമടഞ്ഞ സംഭവങ്ങളും കേട്ടിട്ടുണ്ട്. ഇതിന് സമാനമായി നടന്ന മറ്റൊരു വാര്‍ത്തയാണ് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സമൂഹ മാധ്യമങ്ങില്‍ വൈറലാകുന്നത്. 2013 ല്‍ വാഷിങ്ടണിലെ ഒരു സ്കൂള്‍ ബസ് ഓടിക്കുന്നതിനിടെ ഡ്രൈവര്‍ക്ക് ഹൃദയാഘാതമുണ്ടാവുകയും ഒരു കുട്ടി അതിസാഹസീകമായി ബസ് നിര്‍ത്തുകയും ചെയ്ത ഒരു വീഡിയോ ആയിരുന്നു അത്. ഡ്രൈവര്‍ ഹൃദയാഘാതം വന്ന് പുറകിലേക്ക് വീണെങ്കിലും ആ സ്കൂള്‍ ബസിലുണ്ടായിരുന്ന ഒരു 13 കാരന് ഉടനെ ബസിന്റെ സ്റ്റിയറിങ്ങ് നിയന്ത്രിക്കുകയും ബസ് സുരക്ഷിതമായി നിര്‍ത്തുകയും ചെയ്തതിനാല്‍ വലിയ ദുരന്തമൊഴിവായി.
മാര്‍ച്ച് 22 -ാം തിയതി @Enezator എന്ന ട്വിറ്റര്‍ അക്കൗണ്ടില്‍ നിന്നാണ് വീഡിയോ വീണ്ടും പങ്കിടപ്പെട്ടത്. ഇതിനോടകം മൂന്ന് കോടി മുപ്പത്തിയൊമ്പത് ലക്ഷം പേരാണ് കണ്ടത്. നിരവധി ആളുകള്‍ കണ്ട ഉടനെ വീഡിയോ പങ്കുവച്ചു. അതിലേറെ പേര് വീഡിയോയ്ക്ക് താഴെ കുറിപ്പുകളെഴുതി. വളരെ ശാന്തമായി പോകുന്ന ബസ്. ഇടയ്ക്ക് പെട്ടെന്ന് സീറ്റിലേക്ക് ഡ്രൈവറുടെ തലമറിയുന്നു. ഇതിന് പിന്നാലെ ബസ് അസാധാരണമായ വേഗം കൈവരിക്കുകയും ഇളകുകയും ചെയ്യുന്നു. ഡ്രൈവര്‍ക്ക് എന്തോ സംഭവിച്ചെന്ന് മനസിലായി രണ്ടാം നിരയിലെ സീറ്റിലിരുന്ന കുട്ടി പെട്ടെന്ന് ഡ്രൈവരുടെ അടുത്തേക്ക് വരികയും അദ്ദേഹം ശുശ്രൂഷിക്കാന്‍ ശ്രമിക്കുന്നതിനിടെ ബസിന്റെ വേഗം കുറയ്ക്കുന്നു. ഇതിനിടെ ബസിന്റെ പുറകില്‍ നിന്ന് ഒരു സ്ത്രീ എഴുന്നേറ്റ് വരികയും ബസ് നിര്‍ത്താന്‍ കുട്ടിയെ സഹായിക്കുകയും ചെയ്യുന്നു. സീറ്റ് ബല്റ്റില് കുരുങ്ങി ബസ് ഡ്രൈവര്‍ താഴെക്ക് വീഴാന്‍ പോകുന്നതും വീഡിയോയില്‍ കാണാം. ''ഈ കുട്ടി ഒരു യഥാര്‍ത്ഥ ഹീറോയാണ്, അവന് സംഭവം കാണുകയും നിശ്ചയദാര്‍ഢ്യത്തോടെ പ്രവര്‍ത്തിക്കുകയും ചെയ്തു.
സംഭവം നടന്ന ശേഷം യൂട്യൂബ് അടക്കമുളള സമൂഹ മാധ്യമങ്ങില്‍ വീഡിമയോ വൈറലായിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം ഇത് വീണ്ടും ട്വിറ്ററില്‍ വന്നതോടെ നിരവധി പേരുടെ ശ്രദ്ധയാണ് നേടിയിരിക്കുന്നത്. എല്ലാ കാലത്തുമുള്ള ആളുകള്‍ക്ക് പ്രചോദനമാണ് ഈ പതിമൂന്നുകാരന്റെ പ്രവൃത്തി. അവ ഓര്‍മ്മയില്‍ എന്നും ഇങ്ങനെ തങ്ങിനില്ക്കും. പ്രത്യേകിച്ചും ഇത്തരം നന്മയുടെയും സാഹതികയുടെയും കാര്യമാണെങ്കില്‍ പറയണ്ട. വീഡിയോ ട്വിറ്ററില്‍ വൈറലായതോടെ നിരവധി ആളുകള്‍ ആണ് ഈ കുരുന്ന് ബാലന്റെ ധൈര്യത്തെയും പ്രത്യൂല്പന്നമതിത്വത്തെയും പുകഴ്ത്തി രംഗത്തെത്തിയത്.

Comments