കിഴക്കന്‍ ആഫ്രിക്കയില്‍ ശക്തമാകുന്ന പ്രതിഭാസം വന്‍കരയില്‍ പുതിയ സമുദ്രം രൂപം കൊള്ളുന്നതിലേക്ക് നയിച്ചേക്കാമെന്ന് ശാസ്ത്രജ്ഞര്‍. എത്യോപ്യയിലെ മരുഭൂമിയിലാണ് ആഫ്രിക്കന്‍ ഭൂമിയില്‍ ആദ്യം വിള്ളല്‍ കണ്ടെത്തിയത്. പിന്നീടിത് ഉഗാണ്ട, കെനിയ തുടങ്ങിയ രാജ്യങ്ങള്‍ക്ക് വളര്‍ന്നു പന്തലിച്ചു. വിള്ളല്‍ വളരുന്നതിന് അനുസൃതമായി ഭൂമി രണ്ടായി പിളര്‍ന്ന് അകലാന്‍ തുടങ്ങി. നിലവില്‍ ഈ പ്രക്രിയയുടെ വേഗം കുറവാണെങ്കിലും ഇത് ശക്തമാകാനും തന്മൂലം പുതിയ തീരപ്രദേശം ഉടലെടുക്കാനുമുള്ള സാധ്യതയുണ്ടെന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്.
ലീഡ്സ് സര്‍വകലാശാലയിലെ ഡോക്ടറല്‍ വിദ്യാര്‍ത്ഥി ക്രിസ്റ്റഫര്‍ മൂര്‍ 'ഭൂഖണ്ഡത്തിലെ വിള്ളല്‍ എങ്ങനെയാണ് സമുദ്ര വിള്ളലായി മാറുന്നതെന്ന് പഠിക്കാന്‍ കഴിയുന്ന ഭൂമിയിലെ ഒരേയൊരു സ്ഥലമാണിത്. സമുദ്രത്തിന്റെ പുറംതോട് രൂപപ്പെടാന്‍ തുടങ്ങുന്നത് നമുക്ക് കാണാന്‍ കഴിയും, കാരണം അതിന്റെ ഘടനയിലും സാന്ദ്രതയിലും ഭൂഖണ്ഡത്തിലെ വിള്ളലില്‍ നിന്ന് അത് ഏറെ വ്യത്യസ്തമാണെന്നും' ദി ഇക്കണോമിക് ടൈംസിനോട് പറഞ്ഞു.
35 മൈല്‍ നീളമുള്ള 'കിഴക്കന്‍ ആഫ്രിക്കന്‍ വിള്ളല്‍' എന്നറിയപ്പെടുന്ന വിള്ളല്‍ 2005 -ലാണ് ആദ്യമായി കണ്ടെത്തിയത്. എന്നാല്‍ ഇവിടെ പുതിയൊരു സമുദ്രം രൂപപ്പെടുത്തിന് സാക്ഷ്യം വഹിക്കാന്‍ ഏകദേശം അഞ്ച് മുതല്‍ 10 ദശലക്ഷം വര്‍ഷങ്ങള്‍ വരെ വേണ്ടിവരുമെന്നാണ് ശാസ്ത്രജ്ഞരുടെ നിഗമനം. 'ഏദന്‍ ഉള്‍ക്കടലും ചെങ്കടലും അഫാര്‍ മേഖലയിലേക്കും കിഴക്കന്‍ ആഫ്രിക്കന്‍ വിള്ളല്‍ രൂപപ്പെട്ട താഴ്വരയിലേയ്ക്കും ഒഴുകി ഒരു പുതിയ സമുദ്രമായി മാറും, കിഴക്കന്‍ ആഫ്രിക്കയുടെ ആ ഭാഗം അതിന്റെതായ ഒരു പ്രത്യേക ചെറിയ ഭൂഖണ്ഡമായി രൂപപ്പെടും.' കാലിഫോര്‍ണിയ സര്‍വകലാശാലയിലെ പ്രൊഫസര്‍ എമറിറ്റസും മറൈന്‍ ജിയോഫിസിസ്റ്റായ കെന്‍ മക്ഡൊണാള്‍ഡും പറയുന്നു. വിള്ളലിന്റെ കൂടുതല്‍ അളവുകള്‍ ജിപിഎസില്‍ നിന്നും ലഭിക്കുന്നതോടെ എന്താണ് സംഭവിക്കുന്നതെന്നതില്‍ ഒരു യഥാര്‍ത്ഥ്യ ചിത്രം പുറത്തുവരുമെന്ന് കൂട്ടിച്ചേര്‍ത്തു.
എന്നാല്‍, വിള്ളല്‍ രൂപപ്പെട്ട് 18 വര്‍ഷമായെങ്കിലും ഇന്നും ഇതിന്റെ കാരണം കണ്ടെത്താന്‍ ഗവേഷകര്‍ക്ക് കഴിഞ്ഞിട്ടില്ല. ചിലര്‍ സമുദ്രത്തിന്റെ അടിത്തട്ടില്‍ സംഭവിക്കുന്നതുപോലെയുള്ള ടെക്റ്റോണിക് ചലനങ്ങളാകാം വിള്ളലിന്റെ രൂപീകരണത്തിന് കാരണമെന്ന് കരുതുന്നു. ഏറെകാലമായി അകലുന്ന മൂന്ന് ടെക്റ്റോണിക് പ്ലേറ്റുകളുടെ അതിര്‍ത്തിയിലാണ് വിള്ളല്‍ രൂപം കൊണ്ടത്. നൂബിയന്‍ ടെക്റ്റോണിക് പ്ലേറ്റ്, സോമാലിയന്‍ ടെക്റ്റോണിക് പ്ലേറ്റ്, അറേബ്യന്‍ ടെക്റ്റോണിക് പ്ലേറ്റ് എന്നീ മൂന്ന് ഫലകങ്ങളും പ്രതിവര്‍ഷം ഏതാനും മില്ലിമീറ്ററുകള്‍ വീതം അകലുന്നതായി ദ ജെറുസലേം പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു.
ഭൂ ന്യൂ ഓര്‍ലിയാന്‍സിലെ ട്യൂലെന്‍ സര്‍വകലാശാലയിലെ ജിയോഫിസിസ്റ്റായ സിന്തിയ എബിംഗര്‍ ഭൂമിയിലെ ഏറ്റവും ഉയര്‍ന്ന താപനിലയുള്ള ഒരു പ്രദേശത്താണ് പിളര്‍പ്പ് വികസിച്ചതെന്നും നിരീക്ഷിക്കുന്നു. ഭൂമിയുടെ ഉപരിതലത്തിലെ ഏറ്റവും ചൂടേറിയ ജനവാസമുള്ള നഗരം അഫാറിലാണ്. പകല്‍സമയത്തെ താപനില പലപ്പോഴും 54 ഡിഗ്രി സെല്‍ഷ്യസും രാത്രിയില്‍ 35 ഡിഗ്രിയുമാണെന്ന് ഇവിടെ. മാഗ്മയില്‍ നിന്നുള്ള വര്‍ദ്ധിച്ചുവരുന്ന സമ്മര്‍ദ്ദമാകാം ഈ പ്രദേശത്തെ വിള്ളലുകള്‍ക്ക് കാരണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Comments