
എല്ലാ വാര്‍ത്തകളും നിമിഷനേരം കൊണ്ട് വൈറലാകുന്ന പ്ലാറ്റ്ഫോമായ ഫെയ്സ്ബുക്കിന്റെ സഹസ്ഥാപകന്‍ മാര്‍ക്ക് സുക്കര്‍ബര്‍ഗ് തന്റെ ജീവിതത്തിലുണ്ടായ ഒരു വലിയ സന്തോഷവും സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചിരിക്കുകയാണ്.
തനിക്കും ഭാര്യ പ്രിസില്ല ചാനിനും ഒരു മകള്‍ കൂടി ജനിച്ചിരിക്കുന്ന വാര്‍ത്ത സുക്കര്‍ബര്‍ഗ് തന്നെയാണ് സോഷ്യല്‍ മിഡിയയിലൂടെ അറിയിച്ചിരിക്കുന്നത്.‘‘ഈ ലോകത്തേക്ക് സ്വാഗതം, ഔറേലിയ ചാന് സുക്കര്‍ബര്‍ഗ്, നീ ഒരനുഗ്രമാണ്’’ എന്നാണ് മകളുടെ ചിത്രം പങ്കുവച്ചുകൊണ്ട് മാര്‍ക്ക് സുക്കര്‍ബര്‍ഗ് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്. സുക്കര്‍ബര്‍ഗിനും പ്രിസില്ലയ്ക്കുമൊപ്പമുള്ള കുഞ്ഞിന്റെ മനോഹരമായ രണ്ട് ചിത്രങ്ങളും മാര്‍ക്ക് പങ്കുവച്ചിട്ടുണ്ട്.
ഒന്നില്‍ മാര്‍ക്ക് തന്റെ നവജാതശിശുവിനെ നോക്കി പുഞ്ചിരിക്കുന്നതും, രണ്ടാമത്തെ ചിത്രത്തിൽ ചാൻ പെൺകുഞ്ഞിനെ തന്നോട് ചേർത്തുപിടിക്കുന്നതുമാണ്. ഔറേലിയ എന്നാണ് മൂന്നാമത്തെ പെണ്‍കുഞ്ഞിന് കുടുംബം പേരിട്ടിരിക്കുന്നത്.
മാര്‍ക്കും പ്രിസില്ലയും 2012 ലാണ് വിവാഹിതരായത്. ഇവര്‍ക്ക് ഏഴു വയസ്സുള്ള മക്സിമ ചാന് സുക്കര്‍ബര്‍ഗ്, അഞ്ചു വയസ്സുള്ള ഓഗസ്റ്റ് ചാന് സുക്കര്‍ബര്‍ഗ് എന്നീ മക്കള്‍ കൂടിയുണ്ട്. സുക്കര്‍ബര്‍ഗിന്റെ സഹപാഠിയായി ഹാര്ഡ്വാര്ഡ് യൂണിവേഴ്സിറ്റിയില്‍ പ്രിസില്ലയുമുണ്ടായിരുന്നു. 2022 സെപ്തംബറില്‍ പ്രിസില്ല, തങ്ങളുടെ മൂന്നാമത്തെ കുഞ്ഞിനെ ഗര്‍ഭം ധരിച്ച വിവരം ഇരുവരും സോഷ്യല്‍ മിഡിയയില്‍ പങ്കുവച്ചിരുന്നു.






