
ദില്ലി: പ്രണയത്തില്‍ വിജയമോ പരാജയമോ നേരിടേണ്ടി വന്നേക്കാം. പ്രണയത്തകര്‍ച്ചകള്‍ ഭൂരിഭാഗം ആളുകളെയും മാനസികമായി ബാധിക്കാറുണ്ട്. പലരേയും വിഷാദ രേഗങ്ങളിലേക്ക് നയിക്കാന്‍ ഇവയ്ക്ക് കഴിയും. പ്രത്യേകിച്ചും കൗമാരക്കാരിലാണ് ഈ പ്രശ്നങ്ങള്‍ കൂടുതാലായും കാണുന്നത്.
എന്നാല്‍ ഈ പ്രതസന്ധി നേരിടുന്ന കൗമാരക്കാരെ ലക്ഷ്യമാക്കി ഒരു കാംപെയിന് തന്നെ തുടങ്ങിയിരിക്കുകയാണ് ന്യൂസിലന്റ്. ' ലവ് ബെറ്റര്‍' എന്ന് പേരിട്ടിരിക്കുന്ന കാംപെയിന് ബന്ധങ്ങളെ മികച്ച രീതിയില്‍ കൈകാര്യം ചെയ്യാന്‍ കൗമാരക്കാരെ പ്രാപ്തരാക്കാന്‍ ലക്ഷ്യമിട്ടുള്ളതാണ്.
ന്യൂസിലന്റ് സര്‍ക്കാരുടെ വെളിപ്പെടുത്തല്‍ അനുസരിച്ച് ഈ കാംപെയിന് പ്രണയത്തകര്‍ച്ചയില്‍ തളര്‍ന്നുപോകാതെ ഭാവിയില്‍ കൂടുതല്‍ മികവുറ്റ രീതിയില്‍ ബന്ധങ്ങളെ സംരക്ഷിക്കാനും മുന്നോട്ടു പോകാനും യുവതലമുറയെ പ്രാപ്തരാക്കുന്നതാണ്.
സോഷ്യല്‍ ഡെവലപ്മെന്റ് മന്ത്രാലയമാണ് കാംപെയിന് നേതൃത്വം നല്‍കുന്നത്. മൂന്ന് വര്‍ഷത്തേക്ക് നാല് മില്യണ്‍ ഡോളറാണ് (20 കോടിയിലധികം രൂപ) സര്‍ക്കാര്‍ പദ്ധതിക്കായി ഒരുക്കിയിരിക്കുന്നത്. 1200ലധികം കൗമാരക്കാരാണ് സഹായം വേണമെന്ന് ഞങ്ങളോട് ആവശ്യപ്പെട്ടത്. പ്രണയം, പ്രണയനൈരാശ്യം, പ്രണയത്തകര്‍ച്ച തുടങ്ങിയവയൊക്കെ ഇവര്‍ക്കിടയില്‍ വലിയ വെല്ലുവിളിയാണ്.
ന്യൂസിലന്റ് മന്ത്രി പ്രിയങ്ക രാധാകൃഷ്ണന് പറയുന്നു. കുടുംബവഴക്കുകള്‍ക്കും ലൈംഗിക അതിക്രമങ്ങള്‍ക്കും കുപ്രസിദ്ധി നേടിയ സ്ഥലമാണ് ന്യൂസിലന്റ്. ഇതിനൊരു മാറ്റം വരേണ്ടത് അനിവാര്യമാണ്.അത് കൂടി ലക്ഷ്യമിട്ടാണ് കാംപെയിന് എന്ന് പ്രിയങ്ക കൂട്ടിച്ചേര്‍ത്തു.






