
പാരീസ് : യൂറോ കപ്പ് യോഗ്യതാ മത്സരത്തില്‍ നെതര്‍ലന്‍ഡ്സിനെതിരേ വമ്പന്‍ ജയവുമായി എംബാപ്പെയും കൂട്ടരും തുടക്കം കുറിച്ചു. നായകന്റെ ആംബാന്‍ഡ് ആദ്യമായി അണിഞ്ഞ യുവതാരം കിലിയന്‍ എംബാപ്പെ ഇരട്ട ഗോള്‍ നേടി. ഏകപക്ഷീയമായ നാലു ഗോളുകള്‍ക്കായിരുന്നു ജയം.
മത്സരം ആരംഭിച്ചു രണ്ടാം മിനിറ്റല്‍ തന്നെ ആന്റോയിന്‍ ഗ്രീസ്മാന് ഫ്രാന്‍സിനായി ആദ്യ ഗോള്‍ നേടി. എട്ടാം മിനിറ്റില്‍ ഉപമെക്കാനോ ലീഡുയര്‍ത്തി. ആദ്യ പകുതിയിലും രണ്ടാം പകുതിയിലുമായാണ് കിലിയന്‍ എംബൊപ്പെ ഗോളുകള്‍ നേടിയത്. 21, 88 , മിനിറ്റികളിലുമായാണ് കിലിയന്‍ എംബൊപ്പെ വല കുലുക്കിയത്.
മറ്റൊരു മത്സരത്തില്‍ റൊമേലു ലുക്കാക്കുവിന്റെ ഹാട്രിക്ക് കരുത്തില്‍ സ്വീഡനെ 3-0 ന് ബെല്‍ജിയം തകര്‍ത്തു. 35,49,82 മിനിറ്റുകളിലായിരുന്നു ലുക്കാക്കുവിന്റെ ഗോളുകള്‍. മുട്ടിനേറ്റ പരിക്കിനെ തുടര്‍ന്ന് വിശ്രമത്തിലായിരുന്ന ഇബ്രാഹിമോവിച്ച് ഇടവേളയ്ക്ക് ശേഷം സ്വീഡനുവേണ്ടി കളത്തിലറങ്ങിയതും ശ്രദ്ധേയമാണ്.
🇫🇷 Mbappé. Unstoppable 😤
👀 Goal of the Round contender? #EQGOTT | @AlipayPlus pic.twitter.com/vSbbt1olVT— UEFA EURO 2024 (@EURO2024) March 25, 2023
Romelu Lukaku with a hat-trick for Belgium in their 3-0 win vs Sweden in their EURO 2024 qualifer. pic.twitter.com/YtiBwi9eU7
— ⚽ (@ElijahKyama_) March 25, 2023






