
തിരുവനന്തപുരം: മലപ്പുറത്ത് ഉത്തരക്കടലാസ് ചോര്‍ന്ന സംഭവത്തില്‍ പ്രതികരണവുമായി വിദ്യഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. ഉത്തരക്കടലാസ് പുറത്തുവന്ന കാര്യം അന്വേഷിക്കുന്നത് സ്വാഭാവിക നടപടിയാണെന്നും ഗൗരവമുള്ള വിഷയമായി തോന്നുന്നില്ലെന്നും മന്ത്രി പറഞ്ഞു. വിദ്യാര്‍ത്ഥിയുടെ അഭിപ്രായം സ്വന്തം അഭിപ്രായം എഴുതി കലാപമുണ്ടാക്കുന്നതോ, പരീക്ഷയെ അട്ടിമറിക്കുന്നതോ അല്ലയെന്നും അദ്ദേഹം വ്യക്തമാക്കി.
നെയ്മര്‍ ആരാധികയുടെ ചോദ്യപ്പേറും ഉത്തരവും നേരത്തെ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു അതിന് പിന്നാലെയാണ് ഡി ഡി ഇ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു.
ഉത്തരക്കടലാസ് എങ്ങനെയാണ് വൈറലായതെന്ന് സംബന്ധിച്ച് അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് നിര്‍ദേശം. സ്കൂളികളോട് വിശദീകരണം തേടിയിട്ടുണ്ട്. മറുപടി തൃപ്തികരമല്ലെങ്കില്‍ സ്കൂളുകള്‍ക്കെതിരെ നടപടിയുണ്ടാകുമെന്നാണ് സൂചന.
സോഷ്യല്‍ മീഡിയയില്‍ കഴിഞ്ഞ ദിവസമാണ ്മലപ്പുറം ജില്ലയിലെ ചില സ്കൂളുകളിലെ നാലാം ക്ലാസ് പരീക്ഷയുടെ ഉത്തരക്കടലാസ് ചര്‍ച്ച വിഷയമായത്. അര്‍ജന്റീനന്‍ ഫുട്ബോള്‍ താരം ലയണല്‍ മെസ്സിയെക്കുറിച്ചുള്ള ചോദ്യത്തിന് നെയ്മര്‍ ആരാധികയായ വിദ്യാര്‍ത്ഥിനി ഉത്തരമെഴുതാന്‍ വിസമ്മതിച്ച് വിയോജനക്കുറിപ്പ് എഴുതിയത് വൈറലാവുകയായിരുന്നു.
'ഞാന്‍ എഴുതൂല, ഞാന്‍ ബ്രസീല്‍ ഫാന്‍ ആണ്. എനിക്ക് നെയ്മറിനെയാണ് ഇഷ്ടം. മെസ്സിയെ ഇഷ്ടമല്ല.' എന്നായിരുന്നു മെസ്സിയെക്കുറിച്ചുള്ള ചോദ്യത്തിന് കുഞ്ഞു നെയ്മര്‍ ആരാധിക ഉത്തരക്കടലാസില്‍ എഴുതിയത്. ഈ വിഷയം ബ്രസീല്‍ ആരാധകരും ഏറ്റുപിടിച്ചിരുന്നു.






