
ലുധിയാന: ഖാലിസ്താനി വിഘടനവാദി സംഘടനയായ 'വാറിസ് പഞ്ചാബ് ദേ' നേതാവ് അമൃത്പാല്‍ സിംഗിന്റെ അടുത്ത കൂട്ടാളിക്ക് അഭയം നല്കിയ ആള് അറസ്റ്റില്‍. ലുധിയാനയിലെ ഖന്നയില്‍ നിന്നാണ് ബല്‍വന്ത് സിംഗ് എന്നയാളെ അറസ്റ്റു ചെയ്തതെന്ന് പഞ്ചാബ് പോലീസ് വ്യക്തമാക്കി. അമൃത്പാലിന്റെ അനുയായിയായ തേജിന്ദര്‍ സിംഗ് ഗില്ലിനെ സംരക്ഷിച്ചതിനാണ് ഇയാളെ അറസ്റ്റു ചെയ്തതെന്നും പോലീസ് വ്യക്തമാക്കി.
ഇയാളെ ചോദ്യം ചെയ്തുവരികയാണെന്നും അമൃത്പാലും ബല്‍വന്ത് സിംഗുമായുള്ള ബന്ധം ഇതുവരെ സ്ഥാപിക്കപ്പെട്ടിട്ടില്ലെന്നും പോലീസ് വ്യക്തമാക്കി. ഗോര്‍ഖ ബാബ എന്നറിയപ്പെടുന്ന തേജിന്ദര്‍ സിംഗ് ഗില്‍, അമൃത്പാല്‍ സിംഗിന്റെ സംഘത്തിലെ പ്രധാനിയാണ്. ഇയാളുടെ ഫോണ്‍ പിടിച്ചെടുത്ത പോലീസ് അതില്‍ നിന്നുള്ള ചില വീഡിയോകള്‍ പുറത്തുവിട്ടിരുന്നു.






