
'പോവ്ഗ്ലിയ ദ്വീപ് 'ലോകത്തിലെ തന്നെ ഏറ്റവും ഭയാനകരമായി അറിയപ്പെടുന്ന ദ്വീപാണ്. ഇതിനെ പറ്റി അനേകം കഥകളാണ് പ്രചരിയ്ക്കുന്നത്. വടക്കന്‍ ഇറ്റലിയിലെ വെനീഷ്യന്‍ ലഗൂണില്‍ വെനീസിനും ലിഡോയ്ക്കും ഇടയിലാണ് പോവ്ഗ്ലിയ സ്ഥിതി ചെയ്യുന്നത്.
1379 -ല്‍ ഇവിടെ ഒരു യുദ്ധം നടക്കുകയും ആളുകള്‍ ഓടിപ്പോവുകയും ചെയ്തു എന്നാണ് പറയപ്പെടുന്നത്. അതുവരെ ഇവിടെ ആളുകള്‍ ഉണ്ടായിരുന്നു എന്ന് കരുതുന്നു. 1776 മുതല്‍ ഈ ദ്വീപിന്റെ അവസ്ഥയില്‍ മാറ്റം വന്നു. നൂറ് വര്‍ഷക്കാലത്തോളം ഇവിടം പ്ലേഗ് അടക്കമുള്ള മാരകരോഗങ്ങളുള്ളവരെ കൊണ്ടു തള്ളാന്‍ ഉപയോഗിച്ചു. അതുകൊണ്ടു തന്നെ ആളുകളെ മരിക്കാനായി പാര്‍പ്പിച്ചിരുന്ന ദ്വീപായി പോവ്ഗ്ലിയ അറിയപ്പെട്ടു.
ഒന്നരലക്ഷത്തോളം രോഗികളെ ഇവിടെ അടക്കം ചെയ്തിട്ടുണ്ട് എന്ന് കരുതുന്നുണ്ട്. പ്ലേഗ് ഇറ്റലിയില്‍ പടര്‍ന്ന് പിടിച്ചപ്പോള്‍ ആദ്യം രോഗം ബാധിതരായവരെ ഇവിടെ എത്തിച്ചു എന്നും അവരുടെ മരണ ശേഷം ഇവിടെത്തന്നെ അടക്കം ചെയ്യപ്പെട്ടു എന്നുമാണ് കരുതപ്പെടുന്നത്. പ്രേതവേട്ടക്കാരുടെ ഇഷ്ട സ്ഥലങ്ങളില്‍ ഒന്നാണ് ഇത്.






