
കാത്മണ്ഡു: ഒളിവില്‍ കഴിയുന്ന ഖാലിസ്താന്‍ വിഘടനവാദി നേതാവ് അമൃത്പാല്‍ സിംഗ് എത്തിയേക്കുമെന്ന സൂചനയെ തുടര്‍ന്ന് ജാഗ്രത നിര്‍ദേശം നല്കി നേപ്പാള്‍. നേപ്പാള്‍ വഴി സ്വന്തമോ വ്യാജമോ ആയ പാസ്പോര്ട്ടില് മറ്റൊരു രാജ്യത്തേക്ക് കടന്നേക്കുമെന്നും ജാഗ്രത പാലിക്കണമെന്നും ഇമിഗ്രേഷന്‍ വകുപ്പ് മുന്നറിയിപ്പില്‍ പറയുന്നു.
നേപ്പാള്‍ വഴി മറ്റൊരു രാജ്യത്തേക്ക് അമൃത്പാല്‍ സിംഗ് രക്ഷപ്പെടുന്നത് തടയണമെന്ന് ഇന്ത്യന്‍ എംബസി ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ഇമിഗ്രേഷന്‍ വകുപ്പ് മേധാവി ഡിജി ജാലക് രാം അധികാരി പറഞ്ഞു. നേപ്പാള്‍ വിമാനത്താവളം വഴി മറ്റ് രാജ്യങ്ങളിലേക്ക് പോകാന്‍ എത്തുന്ന എല്ലാവരേയും വിശദമായ പരിശോധനയ്ക്ക വിധേയമാക്കുന്നുവെണ്ടും ഇമിഗ്രേഷന്‍ വകുപ്പിന്റെ കണ്ണ് വെട്ടിച്ച് ആര്‍ക്കും രക്ഷപ്പെടാന്‍ കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അമൃത്പാല്‍ സിംഗിന്റെ ചിത്രങ്ങളും മറ്റ് വിശദാംശങ്ങളും ഇന്ത്യന്‍ എംബസി നേപ്പാള്‍ ഇമിഗ്രേഷന്‍ വകുപ്പിന് കൈ






