
മലയാളികളുടെ പ്രിയപ്പെട്ട നടന് ഇന്നസെന്റിന് ആദരാഞ്ജലി അര്‍പ്പിച്ച് കാവ്യ മാധവന്. സങ്കടം സഹിക്കാനാവാതെ പൊട്ടിക്കരഞ്ഞ കാവ്യയെ ദിലീപ് ആശ്വസിപ്പിക്കുന്നുണ്ടായിരുന്നു. ഇന്നസെന്റിന്റെ അവസാന നിമിഷങ്ങളില്‍ കൂടെ ഉണ്ടായിരുന്ന ഒരാളാണ് ദിലീപ്. ഭൗതിക ശരീരം പൊതുദര്‍ശനത്തിന് വെച്ചപ്പോഴും പിന്നീട് ഇരിങ്ങാലക്കുടയിലെ വീട്ടിലേക്ക് കൊണ്ടുവന്നപ്പോഴും എല്ലാ കാര്യങ്ങളിലും ദിലീപ് മുന്‍നിരയില്‍ ഉണ്ടായിരുന്നു.
ഞായറാഴ്ച രാത്ര പത്തരയോടെ വിടവാങ്ങിയ ഇന്നസെന്റിന്റെ ഭൗതിക ശരീരം ലേക്ഷോര് ആശുപത്രിയില്‍ നിന്ന് തിങ്കളാഴ്ച രാവിലെ കടവന്ത്ര ഇന്‍ഡോര്‍ സ്റ്റേഡിയത്തിലെത്തിച്ച് പൊതുദര്‍ശനത്തിന് വെച്ചിരുന്നു.സിനിമാപ്രവര്‍ത്തകരും ആരാധകരും തുടങ്ങി ഒരു വലിയ ജനാവലിയായിരുന്നു തങ്ങളുടെ പ്രിയ താരത്തെ ഒരുനോക്ക് കാണാന്‍ എത്തിയത്.






