
മലയാളസിനിമാലോകത്ത് വലിയൊരു തീരാനഷ്ടമായി മാറിയിരിക്കുകയാണ് ഇന്നസെന്റിന്റെ വേര്‍പാട്. സഹതാരങ്ങളും സുഹൃത്തുക്കളുമടക്കം മിക്കവരും ഇന്നസെന്റിന്റെ വിയോഗത്തെക്കുറിച്ചും അടുപ്പത്തെക്കുറിച്ചും സോഷ്യല്‍ മീഡിയയില്‍ കുറിപ്പുകളെഴുതിയിട്ടുണ്ട്. ഇപ്പോഴിതാ ഇന്നസെന്റുമായി അടുപ്പമുള്ള നടന് മോഹന്‍ജോസ് തന്റെ ഓര്‍മ്മകള്‍ കുറിച്ചിരിക്കുകയാണ്.
‘‘അഭിനയമോഹവുമായി മദിരാശിയിൽ ചേക്കേറിയ കാലം- എൺപതുകളുടെ തുടക്കം. തനിച്ചായിരുന്നുതാമസം. ആ നാളുകളിൽ കലശലായ പനി പിടിപെട്ട് അവശനായി, പിച്ചും പേയും പറയാൻ തുടങ്ങി. വിവരം മറ്റൊരാൾ പറഞ്ഞ് ഇന്നെസെൻറ് അറിഞ്ഞു. ഇന്നസെൻറ് നിർമ്മാണ പങ്കാളിയായ ‘ലേഖയുടെ മരണം ഒരു ഫ്ലാഷ്ബാക്കിൽ’ ഞാൻ അഭിനയിച്ച പരിചയം മാത്രമേ ഞങ്ങൾക്കിടയിൽ ഉണ്ടായിരുന്നുള്ളു. ഏതാനുംദിവസം മുൻപു് മാത്രം ഡ്രൈവിംഗ്പ് പഠനം തുടങ്ങിയ ഇന്നച്ചൻ രണ്ടും കല്‍പ്പിച്ച് തനിയെ കാറുമായി എന്നെ തേടി വന്നു, താങ്ങിയെടുത്ത് കാറിൽകയറ്റി. ഒരു നഴ്സിംഗ് ഹോമിൽ അഡ്മിറ്റ് ചെയ്യിച്ചു. പ്രസ്തുത നഴ്സിംഗ് ഹോമിലെ ഡോക്ടേഴ്സിന്റെ പരിചരണത്തിൽ മൂന്നാംനാൾ അസുഖം ഭേദമായി. ഞാൻ വിലക്കിയിട്ടും സ്വന്തം സാമ്പത്തിക ബുദ്ധിമുട്ടുകൾ അവഗണിച്ച് ഇന്നെസെൻറ് ബിൽതുക കൊടുത്തുതീർത്ത് എന്നെ തിരിച്ച് കാറിൽത്തന്നെ വീട്ടിലെത്തിച്ചതിനു ശേഷമാണ് പോയത്. അദ്ദേഹത്തിന് എന്നെ സഹായിക്കേണ്ട ആവശ്യമുണ്ടായിരുന്നോ?. ഞാൻ വികാരധീനനായി പ്രാർത്ഥിച്ചു, ദൈവമേ! ഈ മനുഷൃനെ എ െൻറ മുന്നിൽ ഉയർത്തികാണിക്കേണമേ. ക്രമേണ എനിക്കതുകാണാനുള്ള ഭാഗൃമുണ്ടായി ! അദ്ദേഹം മലയാള സിനിമയിലെ ഒഴിച്ചുകൂടാനാവാത്ത തിരക്കുള്ള അഭിനേതാവായി. 18 വർഷം തുടർച്ചയായി താര സംഘടനയുടെ പ്രസിഡൻറായി വർത്തിച്ചു. ജനസമ്മതനായ നേതാവും എംപിയുമായി. നന്മയുടെ നേർക്കാഴ്ചയായിരുന്നു എത്രയും പ്രിയങ്കരനായ ഇന്നസെൻറ്!...’’ എന്നാണ് മോഹന്‍ ജോസ് കുറിച്ചത്.






