
അതിശക്തമായി താഴേയ്ക്ക് പതിക്കുന്ന ഹിമപാതത്തെ ചിത്രീകരിക്കുന്ന വേളയില്‍ ക്യാമറമാനെയും സുഹൃത്തുക്കളെയും മഞ്ഞ് മൂടിയ വീഡിയോ ഇന്‍ര്‍നെറ്റില്‍ വൈറലായി. വീഡിയോ ക്രിസ് ഹാരിംഗ്ടണ്‍ എന്ന ട്വിറ്റര്‍ അക്കൗണ്ടില്‍ നിന്നാണ് പങ്കുവയ്ക്കപ്പെട്ടത്. 'ഒരു സുഹൃത്ത് ഇത് എന്നോട് പങ്കുവച്ചു, സണ്‍ഡാന്‍സ് റിസോട്ടിലെ ഹിമപാതം' എന്നാണ് അദ്ദേഹം വീഡിയോയ്ക്ക് ഒപ്പം കുറിച്ചത്. അമേരിക്കയിലെ യൂട്ടായിലെ സണ്‍ഡാന്‍സ് റിസോര്‍ട്ടില്‍ നിന്നുള്ളതാണ് വീഡിയോ.
മലയുടെ മുകളില്‍ നിന്നും ഹിമപാതം താഴേയ്ക്ക് പതിക്കുന്നതാണ് വീഡിയോയുടെ തുടക്കത്തില്‍ കാണുന്നത്. രണ്ട് സ്കീയര്മാരെയും ഇതിനൊപ്പം കാണാം. ഹിമപാതം എതിര് ദിശയിലുള്ള മലയില്‍ നിന്നും ഇടിഞ്ഞ് താഴ്വരയിലേക്ക് എത്തുന്നതും സ്കീയര്‍മാരുടെ സമീപത്തേക്ക് വളരെ വേഗത്തില്‍ എത്തുന്നതും വീഡിയോയില്‍ കാണാം. എന്നാല്‍ അവരാരും തന്നെ അവിടെ നിന്ന് മാറാന്‍ തയ്യാറായില്ല. ഒടുവില്‍ ക്യാമറാമാനെ അടക്കം മൂന്ന് പേരെയും കാണാന്‍ പറ്റാത്ത തരത്തില്‍ മഞ്ഞ് മൂടുകയാണ്.
വീഡിയോ വളരെ വേഗത്തില്‍ തന്നെ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി. നിരവധി പേരാണ് വീഡിയോ കണ്ട് ഇവരുടെ ധൈര്യത്തെ അഭിനന്ദിച്ചത്. ഒപ്പം അവിടെയുണ്ടായിരുന്നവര്‍ സുരക്ഷിതരാണോയെന്ന ആശങ്കയും ചിലര്‍ പങ്കുവച്ചു.
A friend just shared this with me. Avalanche at @SundanceResort. Just now. pic.twitter.com/j2hcCNRdPl
— Chris Harrington (@CCH360) March 27, 2023






