കൊല്‍ക്കത്ത: ചലച്ചിത്രമേളയിലെ ദേശീയഗാനം കേരളത്തില്‍ വന്‍ വിവാദം വിളിച്ചു വരുത്തിയിരിക്കുമ്പോള് ബംഗാളില്‍ ഫുട്ബോള്‍ കളിക്കിടെ ദേശീയഗാനത്തോട് അനാദരവ് കാട്ടി കുടുങ്ങിയത് ജനപ്രതിനിധി. ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡ് മൂന് തലവന്‍ ജഗ്മോഹന് ഡാല്‍മിയയുടെ മകളും തൃണമൂല്‍ കോണ്‍ഗ്രസ് എംഎല്‍എയുമായ വൈശാലി ഡാല്‍മിയയാണ് കുടുങ്ങിയത്.
ദേശീയഗാനം ആലപിക്കുമ്പോള്‍ ഫോണില്‍ സംസാരിച്ചതാണ് വിവാദമായി മാറിയിരിക്കുന്നത്. ബംഗാളിലെ ഹൗറയില്‍ ബേലൂര്‍ പോലീസ് സംഘടിപ്പിച്ച ഫുട്ബോള്‍ ടൂര്‍ണമെന്റിനിടയില്‍ കളിക്ക് മുമ്പ് ഇരുടീമുകളും ലൈനപ്പ് ചെയ്തതിന് പിന്നാലെ നടന്ന ദേശീയഗാനാലാപനത്തിനിടെയാണ് എംഎല്‍എ മൊബൈലില്‍ സംസാരിച്ചത്. ദേശീയഗാനത്തോടുള്ള അനാദരവ് എന്ന നിലയില്‍ ഇതിന്റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായി മാറുകയുമായിരുന്നു. ഒപ്പം നില്ക്കുന്ന തന്നേക്കാള്‍ ഉയര്‍ന്ന പദവിയുള്ളവര്‍ പോലും ദേശീയഗാനം ആലപിക്കുമ്പോള്‍ വൈശാലി മാത്രം ഫോണില്‍ സംസാരിച്ചുകൊണ്ടു നില്‍ക്കുകയായിരുന്നു.

സഹകരണമന്ത്രി അരൂപ് റോയി, കായികമന്ത്രി ലക്ഷ്മി രത്തന്‍ ശുക്ള, വിവിധ കൗണ്‍സിലര്‍മാര്‍, പോലീസ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവരെല്ലാം സ്ഥലത്ത് ഉണ്ടായിരുന്നു. എല്ലാവരും എഴുന്നേറ്റ് നിന്ന് ദേശീയഗാനം ഒപ്പം ആലപിക്കുകയും ചെയ്തു. ഒരു പ്രാദേശികമാധ്യമമാണ് വീഡിയോ പുറത്തുവിട്ടത്. ഇതോടൊപ്പം എംഎല്‍എ യ്ക്കെതിരേ വിവാദവും തലപൊക്കിയിരിക്കുകയാണ്. എംഎല്‍എയ്ക്ക് സാമൂഹ്യമാധ്യമങ്ങളില്‍ വന്‍ വിമര്‍ശനമാണ് നേരിടേണ്ടി വന്നിരിക്കുന്നത്.

Comments