
ഭാര്യയും ഭര്‍ത്താവും പോലെ ശക്തമായൊരു ബന്ധം വേറെയുണ്ടാകില്ല. ഏതൊരു ബന്ധത്തിന്റെയും അടിത്തറ സത്യസന്ധതയും വിശ്വസ്തതയും ആണെന്നിരിക്കെ വിവാഹശേഷം പരസ്പരം പരിപാലിക്കുകയും സ്നേഹിക്കുകയും വേണം. എന്നാല്‍ ഭര്‍ത്താവിനെ മറ്റുള്ള സ്ത്രീകള്‍ക്കൊപ്പം കിടപ്പറ പങ്കുവെയ്ക്കാന്‍ അനുവദിക്കുന്ന മോണിക്ക ഹല്ഡ്റ്റ് എന്ന 37 കാരി ഇതില്‍ നിന്നെല്ലാം വ്യത്യസ്തയാണ്.
ഭര്‍ത്താവ് ഏകഭാര്യത്വം പുലര്‍ത്തണമെന്ന ഒരു നിര്‍ബ്ബന്ധവും മോണിക്കയ്ക്ക് ഇല്ല. ഭര്‍ത്താവിന് എന്താണോ വേണ്ടത് അത് പ്രതിഫലേച്ഛ കൂടാതെ ചെയ്തുകൊടുക്കുക എന്നതാണ് തന്റെ ഉത്തരവാദിത്വം എന്നാണ് ഇവരുടെ ഒരേയൊരു തത്വം. ന്യൂയോര്‍ക്ക് പോസ്റ്റിന്റെ റിപ്പോര്‍ട്ട് പ്രകാരം ഭര്‍ത്തവ് ജോണിനെ എപ്പോഴും സന്തോഷവാനായി നിര്‍ത്തുക എന്നതാണ് മോണിക്കയുടെ ഏക ലക്ഷ്യം. മറ്റു സ്ത്രീകളുമായി ഇടപഴകാന്‍ ജോണിനെ അനുവദിക്കുന്നതും മറ്റു സ്ത്രീകളെ ജോണിന് പരിചയപ്പെടുത്തുന്നതും ഒരു തരത്തിലുമുള്ള ഭയവും മോണിക്കയ്ക്ക് ഉണ്ടാക്കുന്നില്ല. മാത്രമല്ല ജോണിനെ ഇങ്ങിനെ സന്തോഷവാനാക്കി നിര്‍ത്തുന്നത് തങ്ങളുടെ ബന്ധം കൂടുതല്‍ ഊഷ്മളമാക്കുമെന്നും കരുതുന്നു.
വിവാഹജീവിതത്തെക്കുറിച്ചുള്ള തന്റെ ചിന്തകളും കാഴ്ചപ്പാടുകളും മോണിക്ക സാമൂഹ്യമാധ്യമങ്ങളില്‍ പങ്കുവെയ്ക്കുകയും ചെയ്തിട്ടുണ്ട്. തന്റെ ഒരേയൊരു ജോലി മാതൃകാ ഭാര്യയായി ഭര്‍ത്താവിന്റെ ഇഷ്ടാനിഷ്ടങ്ങള്‍ നോക്കുകയാണെന്നാണ് ഇവര്‍ കുറിച്ചിട്ടുള്ളത്. ജോണിനൊപ്പം ചെലവഴിക്കാന്‍ പോലും തനിക്ക് സമയമില്ലെന്ന് ഇവര്‍ പറയുന്നു. വീട്ടിലെ എല്ലാ ജോലികളും ചെയ്യണം, പാചകം, വീടു വൃത്തിയാക്കല്‍ എന്നിവയ്ക്ക് പുറമേ ജോണിന് വേണ്ടി സ്ത്രീകളെ കണ്ടെത്തി കൊടുക്കുന്നതും മോണിക്കയാണ്.
മറ്റു സ്ത്രീകള്‍ക്കൊപ്പം ചെലവഴിച്ച ശേഷം ജോണ്‍ വീട്ടിലേക്ക് പോകുന്നത് തന്നെ മോണിക്ക പണിയെല്ലാം തീര്‍ത്ത ശേഷമായിരിക്കും. താന്‍ സമയം ചെലവഴിച്ച സ്ത്രീകളുടെ വിശേഷങ്ങള്‍ ജോണ്‍ മോണിക്കയോട് പറയുകയും ചെയ്യും. മോണിക്ക എന്ത് തരം വസ്ത്രം ധരിക്കണമെന്ന കാര്യവും ജോണാണ് തീരുമാനിക്കുന്നത്. താന്‍ സെക്സിയും സ്പോര്ട്ടിയുമായുള്ള വസ്ത്രം ധരിക്കുന്നത് ജോണിന് ഏറെ ഇഷ്ടമാണെന്നും അദ്ദേഹം നല്കുന്ന നിര്‍ദേശങ്ങള്‍ താന്‍ ഏറെ ആസ്വദിക്കുന്നെന്നും േോണിക്ക പറയുന്നു. ഞാന്‍ ചെയ്യുന്ന കാര്യം അദ്ദേഹത്തിന് സന്തോഷം നല്കുന്നുണ്ടെങ്കില് അത് എനിക്കും സന്തോഷം നല്‍കുമെന്ന് മോണിക്ക പറയുന്നതായി ന്യൂയോര്‍ക്ക് പോസ്റ്റ് പറയുന്നു.