
മുംബൈ: മഹാരാഷ്ട്രയിലെ ഔറംഗബാദില്‍ രാമനവമി ആഘോഷവുമായി ബന്ധപ്പെട്ട തര്‍ക്കത്തിനിടെ സംഘര്‍ഷം. ഇന്നലെ രാത്രിയുണ്ടായ സംഘര്‍ഷത്തില്‍ പോലീസിന്റെ കാര്‍ അടക്കം നിരവധി വാഹനങ്ങള്‍ കത്തിച്ചു. യുവാക്കള്‍ രണ്ട് സംഘമായി തിരിഞ്ഞ് ഏറ്റുമുട്ടുകയായിരുന്നു. നഗരത്തിന്റെ പേരില്‍ അടുത്ത കാലത്ത് ഛത്രപതി സാംബാജി നഗര്‍ എന്ന് മാറ്റിയിരുന്നു.
വര്‍ഗീയ സംഘര്‍ഷം ഒഴിവാക്കാന്‍ പ്രദേശത്ത് വന്‍ പോലീസ് സംഘം തമ്പടിച്ചിട്ടുണ്ട്. സ്ഥിതിഗതികള്‍ നിലവില്‍ നിയന്ത്രണ വിധേയമാണെന്ന് പോലീസ് അറിയിച്ചു. സംഘര്‍ഷത്തില്‍ 500-600 പേര് ഉള്‍പ്പെട്ടിരുന്നുവെന്നും എന്നാല്‍ അവരെ തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ലെന്നും പോലീസ് പറഞ്ഞു. പ്രശസ്തമായ രാമക്ഷേത്രം സ്ഥിതി ചെയ്യുന്ന കിരാദ്പുരയിലാണ് സംഘര്‍ഷമുണ്ടായത്.
ഏഴ് വാഹനങ്ങള്‍ കത്തിനശിച്ചു. അവ സ്ഥലത്തുനിന്ന് മാറ്റി. പ്രതികളെ അറസ്റ്റു ചെയ്യാന്‍ 10 സംഘങ്ങള്‍ രൂപീകരിച്ചുവെന്നും പോലീസ് വ്യക്തമാക്കി.






